പുതിയ ഗവര്‍ണര്‍മാരെ ഉടന്‍ നിയമിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്

ഇരുപത് ദിവസത്തിനകം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഏഴ് പുതിയ ഗവര്‍ണര്‍മാരെ നിയമിക്കാന്‍ ഗവണ്‍മെന്റിന് പദ്ധതിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ബീഹാര്‍, ആസം, മണിപ്പൂര്‍, മേഘാലയ, ത്രിപുര എന്നവിടങ്ങളിലാണ് ഗവര്‍ണര്‍മാരുടെ ഒഴിവുകളുള്ളത്.
ജനുവരി 21ന് പഞ്ചാബ് ഗവര്‍ണര്‍ ശിവ്‌രാജ് പാട്ടീല്‍ വിരമിക്കുകയും, ജനുവരി 24ന് ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ഊര്‍മ്മിള സിങിന്റെ അഞ്ച് വര്‍ഷത്തെ ഭരണകാലാവധി അവസാനിക്കുകയും ചെയ്യും. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേശരി നാഥ് ത്രിപതിയാണ് ഇപ്പോള്‍ ബീഹാറിലെയും മേഘാലയയിലേയും അധിക ചുമതല വഹിക്കുന്നത്. നാഗാലാന്റ് ഗവര്‍ണര്‍ പി.ബി ആചാര്യ ആസമിന്റെയും ത്രിപുരയുടെയും, ഉത്തരാഖണ്ഡ് ഗവര്‍ണര്‍ കെ.കെ. പോള്‍ മണിപ്പൂരിന്റെയും അധികചുമതല വഹിക്കുന്നുണ്ട്.
തമിഴ്‌നാട് ഗവര്‍ണര്‍ കെ. റോസയ്യയും ഒഡീഷ ഗവര്‍ണര്‍ എസ്.സി ജമീറും അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ വിരമിക്കും. യു,പി.എ ഗവണ്‍മെന്റിന് കാലത്ത് നിയോഗിക്കപ്പെട്ടതും എന്‍.ഡി.എ അധികാരത്തിലേറിയ ശേഷവും സ്വസ്ഥാനത്ത് തുടര്‍ന്നവരുമാണ് ഇവര്‍.
https://www.facebook.com/Malayalivartha


























