തീരുമാനങ്ങളെടുക്കുന്നത് ഡല്‍ഹിയിലല്ല താനാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

ബിജെപിയ്ക്കും ശിവസേനയ്ക്കും ശക്തമായി മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രസ്താവന. മഹാരാഷ്ട്രയ്ക്ക് വേണ്ടിയുള്ള തീരുമാനങ്ങളുണ്ടാകുന്നത് ഡല്‍ഹിയില്‍ നിന്നല്ല. മറിച്ച് തന്റെ സര്‍ക്കാരാണ് തീരുമാനങ്ങളെടുക്കുന്നതാണ് ഫഡ്‌നാവിസിന്റെ പ്രസ്താവന.
ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു ഫഡ്‌നാവിസിന്റെ ഇത്തരത്തിലുള്ള പ്രസ്താവന. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന് തീരുമാനങ്ങളെടുക്കുന്നതില്‍ പ്രധാന പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് ഫഡ്‌നാവിസിന്റെ പ്രസ്താവന. ശക്തനായ മുഖ്യമന്ത്രിയാണ് എന്ന് എടുത്തു പറഞ്ഞത് ശിവസേനയെ ഉന്നം വച്ചാണെന്നും സൂചനയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























