പെട്രോള്‍, ഡീസല്‍ വില വര്‍ധനവ്... പിന്‍വലിക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍

പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധനവ് പിന്‍വലിക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രതിഷേധങ്ങളെ തള്ളിയാണ് തീരുമാനവുമായി മുന്‍പോട്ട് പോകുന്നത്. ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയില്‍ ഇക്കാര്യത്തെ കുറിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മൗനം പാലിച്ചു.
ഇതേ തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. പെട്രോളിനും ഡീസലിനും ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. എന്നാല്‍ ബജറ്റ് അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പെട്രോളിനും ഡീസലിനും വില കൂടിയതിും പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ബജറ്റ് ചര്‍ച്ചയില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിനെതിരെ മുഖ്യ വിഷയമാക്കിയതും ഇതുതന്നെയായിരുന്നു. എന്നാല്‍ ചര്‍ച്ചക്കുള്ള മറുപടിയില്‍ മന്ത്രി നിര്‍മ്മല സീതാരാമന്‍ മൗനം പാലിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ ബഹളമുണ്ടായി. യുപിഎ അംഗങ്ങളും പിന്നാലെ തൃണമൂല്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
https://www.facebook.com/Malayalivartha


























