കോൺഗ്രസ്സിന് ഇത് കഷ്ട കാലം; ആടിയുലഞ്ഞ് കർണാടക രാഷ്ട്രീയം; ഗോവയില്‍ ബിജെപിയില്‍ ലയിച്ച് കോണ്‍ഗ്രസ്; പ്രതിപക്ഷ നേതാവ് ഉള്‍പ്പടേയുള്ളവര്‍ ഇന്ന് അമിത് ഷായെ കാണും

ആടിയുലഞ്ഞ് കർണാടക രാഷ്ട്രീയം. രണ്ട് എംഎല്‍എമാര്‍ കൂടി രാജിവെച്ചതോടെ കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതസന്ധി കൂടുതല്‍ പ്രതിസന്ധിയിൽ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ അടുത്ത അനുയായികളായ മന്ത്രി എംടിബി നാഗരാജ്, ഡോ. കെ സുധാകര്‍ എന്നിവർ ഇന്നലെ വൈകീട്ട് സ്പീക്കറെ കണ്ട് രാജി സമര്‍പ്പിച്ചതോടെ കോൺഗ്രസ്സ് ആകെ പെട്ടിരിക്കുന്നു അവസ്ഥയിലാണ്. ഇതോടെ കോണ്‍ഗ്രസ്-ജെഡിഎസ് പക്ഷത്ത് നിന്ന് രാജിവെച്ചവരുടെ എണ്ണം 16 ആയി. അംഗബലം 208 ആയി കുറഞ്ഞ കര്‍ണാടക നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഇപ്പോള്‍ ബിജെപിക്കുണ്ട്.
ഭൂരിപക്ഷം നഷ്ടപ്പെട്ട മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കണമെന്ന ശക്തമായ ആവശ്യമാണ് ബിജെപി മുന്നോട്ട് വക്കുന്നത്. ഇന്ന് രാവിലെ 11 മണിക്ക് വിധാന്‍ സൗധയില്‍ ചേരുന്ന യോഗത്തിന് ശേഷം കുമാരശ്വാമി രാജി പ്രഖ്യാപിക്കുമെന്നാണ് സൂചന. കര്‍ണാടകയില്‍ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ഗോവയിലും വന്‍ പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. നാല്‍പതംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ആകെയുള്ള 15 എംഎല്‍എമാരില്‍ 10 പേരും ഭരണകക്ഷിയായ ബിജെപിയിലേക്ക് കൂറുമാറി.
പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്ലേക്കറുടെ നേതൃത്വത്തിലുള്ള പത്ത് എംഎല്‍എമാരാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കാറാന്‍ തയ്യാറായി നിൽക്കുന്നത്. എംഎല്‍എമാരുടെ സംഘം പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിയമസഭാ സ്പീക്കര്‍ രാജേഷ് പട്നായിക്കിന് കത്ത് കൈമാറി. കോണ്‍ഗ്രസ് വിട്ട എംഎല്‍എമാര്‍ ഇന്ന് ദില്ലിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തും. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനോടൊപ്പം ദില്ലിയിലെത്തുന്ന എംഎല്‍എമാര്‍ ബിജെപിയില്‍ ലയിക്കുന്നതായി പ്രഖ്യാപിക്കും.
അറ്റാനാസിയോ മോണ്‍സെറാട്ട്, ജെനിഫര്‍ മോണ്‍സെറാട്ട്, ഫ്രാന്‍സിസ് സില്‍വീര, ഫിലിപ്പ് നെറി റോഡ്രിഗസ്, ക്ലിയോഫാസിയോ ഡയസ്, വില്‍ഫ്രഡ് ഡിഎസ്‌എ, നീലകാന്ത് ഹലാര്‍ങ്കര്‍, ഇസിഡോര്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ചന്ദ്രകാന്ത് കാവ്ലേക്കറിന് പുറമെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കാറാന്‍ ഒരുങ്ങുന്ന എംഎല്‍എമാര്‍.
https://www.facebook.com/Malayalivartha


























