ഇന്ത്യയ്‌ക്കെതിരെ പുതിയ നീക്കവുമായി ഐഎസ്‌ഐ; ഇന്ത്യക്കെതിരെ പ്രവർത്തിക്കാൻ ഭീകരവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ പാക് ചാര ഏജന്‍സിയായ ഐഎസ്‌ഐ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്

ഇന്ത്യക്കെതിരെ പ്രവർത്തിക്കാൻ ഭീകരവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ പാക് ചാര ഏജന്‍സിയായ ഐഎസ്‌ഐ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഭീകരവാദ വിഷയത്തില്‍ ആഗോള തലത്തില്‍ ഇന്ത്യ നടത്തുന്ന ഇടപെടലുകള്‍ പാകിസ്താനിലെ പ്രധാനപ്പെട്ട ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ പാകിസ്താനില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ചെറിയ ഭീകരവാദ സംഘടനകള്‍ക്ക് ഐഎസ്‌ഐ നീക്കം തുടങ്ങിയതായാണ് റിപ്പോർട്ട്.
ഇന്ത്യയുടെ നീക്കങ്ങളെ തുടര്‍ന്ന് ലഷ്‌കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് മേല്‍ നടപടിയെടുക്കാന്‍ പാകിസ്താന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായിരുന്നു. ഇതേതുടര്‍ന്ന് ദീര്‍ഘകാലമായി പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന എട്ട് ഭീകരവാദ സംഘടനകളെയാണ് ഐഎസ്‌ഐ നോട്ടമിട്ടിരിക്കുന്നത്.
സിപാ ഇ സഹാബ, ജെയ്ഷ് ഉള്‍ അദില്‍, ലഷ്‌കര്‍ ഇ ഒമര്‍, അല്‍ ബാദര്‍, ലഷ്‌കര്‍ ഇ ജാങ്ഗ്വി, തെഹ്‌രീക് ഉള്‍ മുജാഹിദീന്‍, അല്‍ ഉമര്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകരസംഘടനകളുമായി ഐഎസ്‌ഐ ബന്ധപ്പെടുന്നുണ്ടെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാലകോട്ടെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയ്‌ക്കെതിരായ തന്ത്രങ്ങളില്‍ പാകിസ്താന്‍ മാറ്റം വരുത്തുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ ഭീകരസംഘടനകളുമായി ഐഎസ്‌ഐ കൂട്ടുകൂടാന്‍ തയ്യാറെടുക്കുന്നതെന്നാണ് വിവരം.
ബാലകോട്ട് ആക്രമണത്തിന് പിന്നാലെ പാകിസ്താന് മേല്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നു. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ കരിമ്പട്ടികയില്‍ പാകിസ്താന്‍ ഉള്‍പ്പെടാനുള്ള സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്തതോടെ ലഷ്‌കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ക്കെതിരെ പാകിസ്താന്‍ മുഖംമിനുക്കല്‍ നടപടികളെടുത്തിരുന്നു. ഇതിന്റെ മറവിലാണ് പുതിയ കൂട്ടുകെട്ടുകള്‍ക്ക് ഐഎസ്‌ഐ തയ്യാറാകുന്നത്.
നിലവില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ഏറിവരുന്നതാണ് നിലപാടുകള്‍ക്ക് കാരണമെന്നും സാഹചര്യം അനുകൂലമായാല്‍ വലിയ തോതില്‍ ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാനാണ് പാകിസ്താന്റെ ലക്ഷ്യമെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ സംശയിക്കുന്നു.
പാക് ചാരസംഘടന ഐഎസ്‌ഐ അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹഖാനി നെറ്റ്‌വര്‍ക്ക്, ജെയ്‌ഷെ മുഹമ്മദ്, ഇസ്ലാമിക് സ്റ്റേറ്റ്, താലിബാന്‍ എന്നീ ഭീകര സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തുന്നുവെന്നുള്ള വിവരങ്ങളും ചോര്‍ത്തിയിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെ താലിബാനെ ഉപയോഗിച്ച് ആക്രമണം സംഘടിപ്പിക്കാനാണ് ഐഎസ്‌ഐ ശ്രമിക്കുന്നതെന്നാണ് ഇന്റലിജന്‍സ് സംശയിക്കുന്നത്.
ജെയ്‌ഷെ മുഹമ്മദിനെതിരായ അന്താരാഷ്ട്ര നിരോധനങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പാക്- അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലകളില്‍ ജെയ്‌ഷെ മുഖ്തി എന്ന പേരില്‍ പുതിയ ഭീകരവാദ ഗ്രൂപ്പിന് പാകിസ്താന്‍ രൂപം നല്‍കിയിട്ടുണ്ടെന്ന വിവരങ്ങളും ഇന്റലിജന്‍സ് ചോര്‍ത്തിയിട്ടുണ്ട്. നിയന്ത്രണരേഖവഴിയുള്ള നുഴഞ്ഞുകയറ്റം കുറച്ച് നേപ്പാള്‍ വഴി ഭീകരരെ ഇന്ത്യയിലേക്ക് കടത്താനാണ് പാകിസ്താന്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇതിന് പുറമെ റഡാറുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന സംവിധാനങ്ങള്‍ വാങ്ങാനും പാകിസ്താന് പദ്ധതിയുണ്ട്. ബാലകോട്ട് ആക്രമണത്തിനായി ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്നത്തിരിച്ചറിയാതിരുന്നത് ഇന്ത്യയുടെ ഇലക്‌ട്രോണിക് വാര്‍ഫയര്‍ സംവിധാനങ്ങള്‍ മൂലമായിരുന്നു. അത് ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് പാകിസ്താന്റെ ശ്രമം.
https://www.facebook.com/Malayalivartha


























