കര്‍ണാടക സര്‍ക്കാരിലെ രാജിവെച്ച വിമത എം.എല്‍.എമാരുടെ കാര്യത്തില്‍ വൈകിട്ട് ആറ് മണിക്ക് മുമ്പ് തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി

അഴിയുന്തോറും കുരുക്ക് മുറുകുന്ന കര്‍ണാടക സര്‍ക്കാരിലെ പ്രതിസന്ധിക്ക് ഇന്ന് വൈകുന്നേരം പരിഹാരമാകും. രാജിവെച്ച വിമത എം.എല്‍.എമാരുടെ കാര്യത്തില്‍ വൈകിട്ട് ആറ് മണിക്ക് മുമ്പ് തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. സ്പീക്കറെ കാണാനെത്തുന്ന എം.എല്‍.എമാര്‍ക്ക് സുരക്ഷയൊരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് നാളെ വീണ്ടും പരിഗണിക്കും. വിമത എം.എല്‍.എമാര്‍ കൂറുമാറിയിട്ടില്ലെന്ന് അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചു. സ്പീക്കര്‍ രീജിക്കാര്യത്തില്‍ തീരുമാനം വൈകിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പീക്കര്‍ തീരുമാനം എടുത്ത ശേഷം അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്ന് 10 വിമത എം.എല്‍.എമാര്‍ ബാംഗ്ലൂരിവിലെത്തി.
അതിനിടെ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രാജിവെയ്‌ക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. മുഖ്യമന്ത്രിയുമായി കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ ശിവകുമാര്‍, എച്ച്.ഡി കുമാരസ്വാമി എന്നിവര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം മാറ്റിയത്. ഇന്ന് രാവിലെ ക്യാബിനെറ്റ് കൂടിയശേഷം രാജി പ്രഖ്യാപിക്കുമെന്നായിരുന്നു ഇന്നലെ പുറത്ത് വന്ന വാര്‍ത്തകള്‍. ഭൂരിപക്ഷമുണ്ടെന്നും അത് നിയസഭയില്‍ തെളിയിക്കുമെന്നും സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്നും മുഖ്യമന്ത്രി കുമാരസ്വാമി അവകാശപ്പെട്ടു. കര്‍ണാടക പി.സി.സി പ്രസിഡന്റ് ഗുണ്ടുറാവു, മുതിര്‍ന്ന നേതാവ് ജി.പരമേശ്വര എന്നിവരും കുമാരസ്വാമിയുമായി ചര്‍ച്ച നടത്തി. അതിന് ശേഷമാണ് അദ്ദേഹം രാജിവയ്‌ക്കേണ്ട അടിയന്തരസാഹചര്യമില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. 2008ല്‍ സമാനമായ സാഹചര്യം ഉണ്ടായിട്ടും യെദ്യൂരപ്പ രാജിവെച്ചില്ലെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി.
സ്പീക്കര്‍ 17 വരെ വിമത എം.എല്‍.എമാരെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതുവരെ തീരുമാനം വൈകിപ്പിക്കുകയും അതിനിടെ ഇവരെ അനുനയിപ്പിച്ച് തീരുമാനം പുനപ്പരിശോധിപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. സ്പീക്കര്‍ രമേഷ് കുമാറിന്റെ കയ്യിലാണ് കാര്യങ്ങള്‍ എന്ന് ഇതോടെ ഉറപ്പായി. ഭരണഘടന അനുസരിച്ച് മാത്രമേ തീരുമാനം എടുക്കാന്‍ അദ്ദേഹത്തിനാകൂ. എം.എല്‍.എമാര്‍ നിലപാട് മാറ്റില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇക്കാര്യങ്ങളിലുള്ള പുരോഗതി നാളെ സുപ്രീംകോടതി തീരുമാനം എടുക്കും. അതേസമയം എം.എല്‍.എമാര്‍ രാജിവെച്ച ശേഷം അവരെ സ്പീക്കര്‍ അയോഗ്യരാക്കിയാല്‍ അത് നിയമയുദ്ധത്തിന് കളമൊരുക്കും. വിമതര്‍ തിരികെ വരുമെന്ന പ്രതീക്ഷയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അധികാരത്തിലെത്താനുള്ള ബി.ജെ.പി നീക്കത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിനെയും മുംബയിലെ ബി.ജെ.പി സര്‍ക്കാരിനെയും ഉപയോഗിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കര്‍ണാടകത്തിലെ സര്‍ക്കാരിനെ താഴെയിറക്കാന്‍ നീക്കം നടത്തുന്നത്. ഖനിവ്യവസായത്താല്‍ സമ്പന്നമായ കര്‍ണാടകയില്‍ അധികാരം പിടിച്ചെടുക്കാന്‍ എത്രകോടികള്‍ മുടക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാണ്. അതുകൊണ്ട് വിമതര്‍ക്ക് കോടികളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കര്‍ണാടകത്തില്‍ കുതിരക്കച്ചവടം നടക്കുന്നത് ആദ്യമായല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചെങ്കിലും ജെഡി.എസിനെ പിന്തുണച്ച് കോണ്‍ഗ്രസ് അവിശ്വാസപ്രമേയത്തിലൂടെ ബി.ജെ.പി മുഖ്യമന്ത്രി യെദ്യൂരപ്പയെ പുറത്താക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























