നാലാം ക്ലാസുകാരിയെ മര്‍ദിച്ച ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍; നടപടി അമ്മയുടെ പരാതിയെ തുടര്‍ന്ന്

ഹോംവര്‍ക് ചെയ്യാത്തതില്‍ കുപിതയായി നാലാം ക്ലാസുകാരിയെ മര്‍ദ്ദിച്ച ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍ .നവി മുംബൈ സ്വദേശി ഫ്‌ളോറിന്‍ ഗോമസാണ് ട്യൂഷന് വന്ന പെണ്‍കുട്ടിയെ മര്‍ദിച്ചതിനു അറസ്റ്റിലായത്.നാലാം ക്ലാസില്‍ പഠിക്കുന്ന 15 ഓളം കുട്ടികളുണ്ട് ഗോമസിന്റെ ട്യൂഷന്‍ കഌസ്സില്‍ . തിങ്കളാഴ്ച ട്യൂഷന്‍ കഌസ്സില്‍ വന്ന പെണ്‍കുട്ടി , ഹോംവര്‍ക് പൂര്‍ണമായും ചെയ്തിട്ടില്ല എന്ന് മനസിലാക്കുകയും, അതില്‍ കോപാകുലയായി കുട്ടിയെ മര്‍ദിച്ചു
വൈകിട്ട് ആറ് മണിക്ക് ട്യൂഷന് പോയി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയുടെ ദേഹത്തെ വലിയ പാടുകള്‍ മാതാപിതാക്കള്‍ കണ്ടത് , അതില്‍ രോക്ഷാകുലരായ അവര്‍ ഉടനെത്തന്നെ പോലീസില്‍ വിവരമറിയിച്ചു. അതേത്തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് നിയമം 23ാം വകുപ്പ് പ്രകാരം കുറ്റക്കാരിയെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. പിന്നീട് അവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം അവരെ ജാമ്യത്തില്‍ വിട്ടയച്ചു .
https://www.facebook.com/Malayalivartha


























