ലോക്സഭയില്‍ ഇടി മുഴക്കമായി രാഹുലിന്റെ ശബ്ദം; കേരളത്തിലെ കര്‍ഷകര്‍ എടുത്ത വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടാന്‍ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് രാഹുല്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടു

വയനാട്ടിനു വേണ്ടി ലോക്സഭയിൽ ശബ്ദമുയർത്തി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. കേരളത്തിലെ കര്‍ഷകര്‍ എടുത്ത വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടാന്‍ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് രാഹുല്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടു.
കേരള സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാന്‍ ആര്‍ബിഐക്ക് കേന്ദ്രം നിര്‍ദേശം നല്‍കണം എന്ന് രാഹുൽ ആവശ്യപ്പെട്ടു. ബാങ്കുകള്‍ ജപ്തി നോട്ടീസ് നല്കി കര്‍ഷകരെ ഭീഷണിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനും കേന്ദ്രം റിസര്‍വ് ബാങ്കിനോട് നിര്‍ദേശിക്കണമെന്നും രാഹുല്‍ ലോക്സഭയില്‍ പറഞ്ഞു. വയനാട്ടില്‍ ബുധനാഴ്ച വയനാട്ടില്‍ കടക്കെണി മൂലം ഒരു കര്ഷകന് കൂടി ജീവനൊടുക്കി. വയനാട്ടില്‍ 8000 കര്‍ഷകര്‍ക്ക് ബാങ്കുകള്‍ ജപ്തിനോട്ടീസ് അയച്ചിരിക്കുകയാണ്. വസ്തു ഈടിന്മേല് ആണ് കര്‍ഷകര്‍ വായ്പ എടുത്തിരിക്കുന്നത്. ഇതാണ് കര്‍ഷകരുടെ ആത്മഹത്യക്കു കാരണമാകുന്നതെന്നും രാഹുല്‍ പാര്‍ലമെന്റില്‍ പറഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ ദുരിതത്തിലാണ്. എന്നാല്‍ കര്‍ഷകരുടെ ദുരിതം അകറ്റാന്‍ വേണ്ടിയുള്ള ശക്തമായ ഒരു നടപടിയും കേന്ദ്ര ബജറ്റില്‍ സ്വീകരിച്ചിട്ടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
വയനാട് എംപിയായി തെരഞ്ഞെടുത്ത ശേഷം രാഷ്ട്രീയത്തിന് അതീതമായി വോട്ടർമാർക്കൊപ്പമുണ്ടാകുമെന്നും വയനാടിന്റെ പ്രശ്നങ്ങളും കേരളത്തിന്റെ പ്രശ്നങ്ങളും പാർലമെന്റിൽ ഉന്നയിക്കുമെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു. വയനാട് സന്ദർശിച്ച രാഹുൽ കർഷക പ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ ,റെയിൽവേ ആക്ഷൻ കമ്മിറ്റി, ആദിവാസി പ്രതിനിധികൾ തുടങ്ങിയവർക്കൊപ്പം കൂടിക്കാഴ്ച നടത്തിയിരുന്നു.
കേരളത്തില്‍ ഒരു സ്ഥാനാര്‍ഥിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്നേവരെ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം നേടിയാണ് രാഹുല്‍ ഗാന്ധി വയനാട്ടിൽ വിജയിച്ചത്. വയനാട്ടിലെ പരമ്പരാഗത ഇടതുവോട്ടുകലും ഇത്തവണ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി. 2014 ല്‍ എം.ഐ ഷാനവാസിന്റെ ഭൂരിപക്ഷത്തിന്റെ ഇരുപതിരട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ ലീഡ്. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍വെള്ളാപ്പള്ളിക്ക് കെട്ടിവെച്ച പണം പോയി.
2014 നേക്കാള്‍ ഒന്നേമുക്കാല്‍ ലക്ഷം അധികം വോട്ടുകള്‍ ഇത്തവണ പോള്‍ ചെയ്തപ്പോൾ കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ എണ്‍പത്തി ഒന്നായിരം വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കുറഞ്ഞു. 274597 വോട്ടുകളാണ് പിപി സുനീര്‍ നേടിയത്. എല്‍ഡിഎഫിന്റെ പക്കലുള്ള നാല് നിയോജക മണ്ഡലങ്ങളിലും മൃഗീയ ഭൂരിപക്ഷം രാഹുല്‍ സ്വന്തമാക്കി.
കഴിഞ്ഞ തവണ വയനാട് ജില്ലയില്‍ ഉള്‍പ്പെട്ട മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫിന് വന്‍ തിരിച്ചടി നേരിട്ടിരുന്നു.ഇക്കുറി ഒരു ലക്ഷത്തി എണ്‍പെത്തെട്ടായിരത്തി എണ്ണൂറ്റിയമ്പത് വോട്ടുകളുടെ ലീഡാണ് ഈ മൂന്ന് മണ്ഡലങ്ങള്‍ യുഡിഎഫിന് നല്‍കിയത്. രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ലീഡ് നല്‍കിയ നിയോജക മണ്ഡലം ബത്തേരിയാണ്. 70465 വോട്ടുകളുടെ മുന്‍തൂക്കം.
ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള തിരുവമ്പാടി, നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് എന്നിവിടങ്ങളില്‍ നിന്നും രാഹുല്‍ ഗാന്ധി സമാഹരിച്ചത് രണ്ടു ലക്ഷത്തി നാല്‍പ്പത്തിരണ്ടായിരത്തി ഇരുന്നൂറ്റി പതിമൂന്ന് വോട്ടുകളുടെ ലീഡാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി നേടിയത് 78816 വോട്ടുകളാണ്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥി നേടിയതിനേക്കാള്‍ രണ്ടായിരത്തോളം വോട്ടുകളുടെ കുറവാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക്. വയനാടിന്റ വികസനപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയുള്ള രാഹുലിന്റെ പ്രസംഗങ്ങളും മണ്ഡലത്തെ കൈവിടില്ലെന്ന പരാമര്‍ശവും വോട്ടര്‍മാരുടെയിടയില്‍ വലിയ സ്വാധീനം ചെലുത്തി എന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha


























