ഹിന്ദിക്ക് മുന്നിൽ പകച്ച് തമിഴ്നാട് ; ലോക് സഭയിൽ ഹിന്ദിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ് നാട് എം പി രംഗത്ത്

ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കുന്നതിനെതിരേ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യം നിലനിൽക്കെ ഹിന്ദി ഭാഷയ്ക്കു നേരെ ലോക്സഭയിൽ കനി മൊഴിയുടെ രൂക്ഷ വിമർശനം. ഡി എം കെ എം പിയായ കനി മൊഴി കേന്ദ്രസര്‍ക്കാർ പദ്ധതികളുടെ ഹിന്ദിയിലുള്ള പേരിനെതിരെ ശക്തമായി പ്രതിക്കരിച്ചു. കേന്ദ്ര സർക്കാരിൻറെ എല്ലാ പദ്ധതികൾക്കും ഹിന്ദിയിലാണ് പേരു നൽകിയിരിക്കുന്നത്. ഇത് കർഷകരെ പോലുള്ള സാധരണക്കാർ എങ്ങനെ മനസിലാക്കുമെന്നും കനി മൊഴി ചോദിച്ചു.
തനിക്കു നേരിട്ട അനുഭവത്തിലൂടെയാണ് കനി മൊഴി ആക്ഷേപത്തെ ശക്തമാക്കിയത്. പ്രധാന്‍മന്ത്രി സഡക് യോജന എന്ന പദ്ധതിയെക്കുറിച്ച് തൂത്തുക്കുടിയില്‍ ഹിന്ദിയില്‍ എഴുതിയ ബോര്‍ഡ് കണ്ടിട്ട് തനിക്ക് പോലും അത് മനസിലായിട്ടില്ലെന്നു അവർ പറഞ്ഞു. എന്റെ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള വ്യക്തി ഹിന്ദിയിൽ എഴുതി വച്ചിരിക്കുന്നത് എന്താണെന്നാണ് മനസിലാക്കുക കനി മൊഴി ചോദിച്ചു. ഹിന്ദി ഭാഷയെ നിര്‍ബന്ധിത ഭാഷയാക്കുന്നതിനെതിരേ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്.
https://www.facebook.com/Malayalivartha


























