അയോധ്യ ഭൂമിതർക്ക കേസ് മാറ്റിവച്ചു ; കേസ് മാറ്റിവച്ചത് സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ റിപ്പോർട്ട് വരുന്നത് വരെ

അയോധ്യയിലെ ഭൂമിതര്‍ക്ക കേസിലെ വിധി സുപ്രീംകോടതി ഈ മാസം 25 ലേക്ക് മാറ്റി. കോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് ന്യായികരിച്ചുകൊണ്ടാണ് കേസ് നീക്കിവച്ചിരിക്കുന്നത്.മധ്യസ്ഥ ചര്‍ച്ചകൾ പ്രശ്‌നപരിഹാരം കാണാൻ കെൽപ്പുള്ളവയല്ലെന്ന് ഹര്‍ജിക്കാരന്‍ കോടതിയിൽ വാദിച്ചു . മധ്യസ്ഥ സമിതിയെ വിമര്‍ശിക്കേണ്ടന്ന് സുന്നിവിഭാഗം അഭിഭാഷകന്‍ മറുപടി നൽകി. മധ്യസ്ഥ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം ഹാജരാക്കണമെന്ന് കോടതി അറിയിച്ചു. ഇതിനെ തുർന്ന് കേസ് 25 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
മധ്യസ്ഥ ശ്രമങ്ങള്‍ വിഫലമായാൽ എല്ലാദിവസവും കേസില്‍ വാദം നടക്കുമെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചായായിരിക്കും കേസ് പരിഗണിക്കുക. കേസ് വേഗം കേള്‍ക്കണമെന്നാവശ്യത്തെച്ചൊല്ലി മുഖ്യപരാതിക്കാരിലൊരാള്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഹര്‍ജി ഇന്ന് പരിഗണിച്ചത്. നാലുമാസം മുന്‍പ് അയോധ്യയിലെ ഭൂമിതര്‍ക്കവിഷയം മധ്യസ്ഥചര്‍ച്ചയ്ക്കുവിട്ടശേഷം ആദ്യമായാണ് പിന്നെയും ഈ കേസ് പരിഗണിക്കുന്നത്.
മാര്‍ച്ച് എട്ടിനാണ് ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കവിഷയം സൗമ്യമായി പരിഹരിക്കുന്നതിനുള്ള മാർഗം തേടി സുപ്രീംകോടതി, കേസ് മധ്യസ്ഥചര്‍ച്ചയ്ക്കു വിട്ടത്. ജസ്റ്റിസ് എഫ്.എം.ഐ. കലീഫുള്ള, ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണു മധ്യസ്ഥരായി നിയോഗിക്കപ്പെട്ടവർ. ഓഗസ്റ്റ് 15 വരെയാണ് സുപ്രീംകോടതി മധ്യസ്ഥർക്ക് സമയം നീട്ടിനല്‍കിയിരുന്നത്..
ഇങ്ങനെയിരിക്കെയാണ്, മധ്യസ്ഥ ചര്‍ച്ചയില്‍ ഫലംകാണാനിടയില്ലെന്നും ഹര്‍ജി ഉടന്‍ ലിസ്റ്റു ചെയ്യേണമെന്നുമാവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരനായ ഗോപാല്‍ സിങ് വിശാരദ് കഴിഞ്ഞദിവസം സുപ്രീംകോടതിയെ സമീപിച്ചത്. ഇപ്പോൾ സുപ്രീംകോടതിക്കു മുന്നിലുള്ളത്1992-ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട അയോധ്യയിലെ 2.77 ഏക്കര്‍ സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാംലല്ലയ്ക്കും തുല്യമായി വീതിച്ചുനല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണു. അയോധ്യയിലേതു വസ്തുതര്‍ക്കം മാത്രമല്ലെന്ന അർത്ഥത്തിലാണ് സുപ്രീംകോടതി മധ്യസ്ഥചര്‍ച്ചയ്ക്കു സമിതിയെ നിയോഗിച്ചത്.
https://www.facebook.com/Malayalivartha


























