ഊണും ഉറക്കവുമില്ലാതെ തീരാ തലവേദനയുമായി കര്‍ണാടക മുഖ്യമന്ത്രി നിമിഷങ്ങള്‍ എണ്ണി എണ്ണി കഴിയുകയാണ്, പുകിലെല്ലാം ഉണ്ടാക്കിയ വിമത എം.എല്‍.എമാരാകട്ടെ ഹോട്ടലില്‍ യോഗ ചെയ്ത് ശാന്തരായി കഴിയുകയാണ്

സര്‍ക്കാര്‍ ഏത് സമയവും നിലംപൊത്താം, കയ്യാലപ്പുറത്തെ തേങ്ങാ പോലെ ഇരിക്കാന്‍ തുടങ്ങിയിട്ട് കുറേ ദിവസമായി. ഊണും ഉറക്കവുമില്ലാതെ തീരാ തലവേദനയുമായി കര്‍ണാടക മുഖ്യമന്ത്രി നിമിഷങ്ങള്‍ എണ്ണി എണ്ണി കഴിയുകയാണ്. പുകിലെല്ലാം ഉണ്ടാക്കിയ വിമത എം.എല്‍.എമാരാകട്ടെ ഹോട്ടലില്‍ യോഗ ചെയ്ത് ശാന്തരായി കഴിയുകയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. പ്രമുഖ മാധ്യമപ്രവര്‍ത്തകയായ പല്ലവി ഘോഷാണ് ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും എം.എല്‍.എമാരാണ് യോഗയില്‍ ആനന്ദം കണ്ടെത്തുന്നത്. പുറത്തുള്ള രാഷ്ട്രീയ പ്രതിസന്ധികളോ, കോലാഹലങ്ങളോ തങ്ങളെ ബാധിക്കുന്നില്ലെന്ന് ഇവരുടെ ശരീരഭാഷയില്‍ നിന്ന് വ്യക്തമാണ്.
കര്‍ണാടകയിലെ സഖ്യസര്‍ക്കാരിനെ താഴെയിറക്കാനായി സ്പീക്കര്‍ക്ക് രാജി കത്ത് നല്‍കിയ ശേഷം മുംബയിലേക്ക് പറഞ്ഞ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ റിനൈസന്‍സ് ഹോട്ടലിലാണ് തങ്ങിയത്. ബംഗളൂരുവിലെ പ്രെസ്റ്റീജ് ഗോള്‍ഫ്‌ഷെയര്‍ ക്ലബ്ബിലാണ് ജെ.ഡി.എസ് എം.എല്‍.എമാര്‍ തങ്ങുന്നത്. വിമതരെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ ഏതാണ്ട് അസ്തമിച്ച പോലെയാണ്. ഇന്ന് വൈകുന്നേരത്തിന് മുമ്പ് ഇവര്‍ സ്പീക്കറെ നേരില്‍ കണ്ട് രാജിക്കത്ത് നല്‍കും. അതിന് മുമ്പ് പിന്തിരിപ്പിക്കാനുള്ള ശ്രമം നടക്കും. അത് വിജയിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ താഴെപ്പോകും. അങ്ങനെയെങ്കില്‍ സ്പീക്കര്‍ വിമതരെ അയോഗ്യരാക്കുമെന്ന് സൂചനയുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി ചാക്കിലാക്കിയെങ്കിലും തങ്ങളുടെ കൂടെയുള്ളവരെ പിടികൂടാതിരിക്കാന്‍ ജെ.ഡി.എസ് അവരെ സുരക്ഷിതമായാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവര്‍ താമസിക്കുന്ന ക്ലബിന് അടുത്തുള്ള ക്ഷേത്രത്തില്‍ നിന്ന് സദ്യ കഴിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കോണ്‍ഗ്രസ് വിമതര്‍ രാജി കത്ത് നല്‍കാന്‍ കാരണം ആയിരം കോടി രൂപയുടെ ഐഎംഎ കുംഭകോണമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബാംഗ്ലൂര്‍ നോര്‍ത്ത് റവന്യൂ അസിസ്റ്റന്റ് കമ്മീഷണര്‍ എല്‍.സി നാഗരാജിനെ അറസ്റ്റ് ചെയ്തതോടെയാണ് രാജി ഭീഷണി മുഴക്കിയത്. എംഎല്‍മാര്‍ക്ക് ഐ.എം.എയുമായി ബന്ധമുണ്ടോ എന്ന് അറിയില്ല. ബാംഗ്ലൂരിലാണ് ഐഎംഎ ഗ്രൂപ്പ് തട്ടിപ്പ് നടത്തിയത്. ഗ്രൂപ്പിന്റെ തലപ്പത്തുള്ളവര്‍ക്ക് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വവുമായി അടുത്തബന്ധമാണുള്ളത്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ നിന്ന് മുഖ്യമന്ത്രി കുമാര സ്വാമി എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് തന്നെ കുംഭകോണം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തലവനെ കണ്ടിരുന്നു.
ഐ.എം.എ ഗ്രൂപ്പ് പ്രതിസന്ധിയിലായതോടെ ഇവരുമായി മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും നേതാക്കള്‍ക്കും ഉള്ള പങ്ക് സംബന്ധിച്ച് ചില ദേശീയമാധ്യമങ്ങളില്‍ വാര്‍ത്തവന്നിരുന്നു. അതിനാല്‍ നാഗരാജിന്റെ അറസ്റ്റും വിമതരുടെ ഭീഷണിയും കോര്‍ത്ത് വായിക്കണമെന്നാണ് ദ ഹിന്ദു അടക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഐഎംഎ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് മന്‍സൂര്‍ ഖാന്റെ ഒരു വീഡിയോ പോസ്റ്റ് വിവാദമായിരുന്നു. കോണ്‍ഗ്രസിന്റെ ശിവാജി നഗര്‍ എംഎല്‍എ റോഷന്‍ ബെയ്ഗ് കടം വാങ്ങിയ 400 കോടി രൂപ തിരികെ നല്‍കുന്നില്ലെന്നായിരുന്നു ആരോപണം. സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ പരസ്യമായി അധിക്ഷേപിച്ചയാളാണ് റോഷന്‍ ബെയ്ഗ്. ബി.ജെ.പി നേതാക്കള്‍ക്കും ഈ ഗ്രൂപ്പുമായി ബന്ധമുള്ളത് കൊണ്ടാണ് അവര്‍ ഇത് സംബന്ധിച്ച ആരോപണങ്ങള്‍ ഉന്നയിക്കാത്തതെന്നും അറിയുന്നു.
https://www.facebook.com/Malayalivartha


























