അമ്പതുരൂപ നല്‍കാത്തതിന് എണ്‍പത്തിയഞ്ചുകാരനെ അടിച്ചു കൊന്നു

ആഴ്ചചന്തയില്‍ കട വാടകയായി 50 രൂപ നല്‍കാത്തതിന് 85കാരനെ അടിച്ചുകൊന്നു. ന്യൂഡല്‍ഹി ഉത്തം നഗറിലെ ശിവ് വിഹാര്‍ കോളനിയിലാണ് ക്രൂരത നടന്നത്. ബക്ഷി എന്ന വയോധികനാണ് മരിച്ചത്. കൊലയാളി മുകേഷ് കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് എല്ലാ ആഴ്ചയും ചന്ത നടക്കാറുണ്ട്. മുകേഷ് കുമാര്‍ ചന്തയിലെത്തി കടക്കാരില്‍നിന്നും വാടകയെന്ന പേരില്‍ 50 രൂപ വീതം പിരവെടുക്കുകയായിരുന്നു.
എന്നാല്‍, ബക്ഷി ഈ തുക നല്‍കാന്‍ തയാറായില്ല. ഇത് വാക്കുതര്‍ക്കത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും വഴിമാറുകയായിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ചന്തയിലെ മറ്റു ആളുകള്‍ എത്തിയെങ്കിലും മുകേഷ് കുമാര്‍ സമ്മതിച്ചില്ല.
തുടര്‍ന്ന്, ഇയാള്‍ കല്ലു കൊണ്ട് ബക്ഷിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. മറ്റു കടക്കാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മര്‍ദിക്കുമ്പോള്‍ ഇയാള്‍ ലഹരിയുടെ പിടിയിലായിരുന്നെന്നും മുകേഷ് കുമാറിനെതിരെ വേറെയും കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























