ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢിലെ ദണ്ഡേവാഡയില്‍ മാവോയിസ്റ്റുമായി ഏറ്റുമുട്ടൽ. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയുണ്ടായി. ഒരു വനിതാ നേതാവിനെ അവർ കീഴടക്കി.
കിരാന്‍ഡുല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുമിയാപാല്‍ വനമേഖലയിലാണ് വെടിവെപ്പുണ്ടായത്. ദണ്ഡേവാഡ എസ്.പി അഭിഷേക് പല്ലവാണ് ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ സ്ത്രീക്കും പുരുഷനും അഞ്ച് ലക്ഷം രൂപയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇവരിൽ നിന്നും മാരക ആയുധങ്ങൾ പിടിച്ചെടുത്തു.
.
https://www.facebook.com/Malayalivartha


























