ടിക് ടോക് വീണ്ടും കൊലയാളി; ടിക് ടോക് വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ കുളത്തിൽ വീണു മരിച്ച പെൺകുട്ടി 10,000 രൂപ വരെ സ്‌കോളര്‍ഷിപ്പായി നേടിയെടുത്ത മിടുക്കി; മരണം വിശ്വസിക്കാനാകാതെ മാതാപിതാക്കൾ

കര്‍ണാടകയിലെ കോലാറില്‍ ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കുളത്തിൽ വീണു മരിച്ച പെൺകുട്ടിയുടെ മരണം എല്ലാവരും ഞെട്ടലോടെയാണ് അറിഞ്ഞത്. വെള്ളിയാഴ്ചയാണ് അപകട മരണം ഉണ്ടായത്. ഈ പെൺകുട്ടി പഠനത്തിൽ മിടുക്കി ആയിരുന്ന് എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. ബിഎ വിദ്യാര്‍ത്ഥിനിയായ മാല (20)യാണ് ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ മരിച്ചത്. പഠനത്തില്‍ മിടുക്കിയായിരുന്ന മാലയ്ക്ക് അടുത്തിടെയാണ് 10,000 രൂപ സ്‌കോളര്‍ഷിപ്പായി ലഭിച്ചത്. കോലാറിന് സമീപമുള്ള വേദഗിരിയില്‍ 30 അടി താഴ്‌ച്ചയിലുള്ള കുളത്തിലേക്കാണ് മാല വീണത്.എന്നാൽ മാല ടിക്ക് ടോക്ക് പകര്‍ത്തിയ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.
പശുക്കള്‍ക്ക് വൈക്കോലെടുക്കാനാണ് മാതാപിതാക്കള്‍ മാലയെ അയച്ചതെന്നാണ് സൂചനകള്‍ കൂലിപ്പണിക്കാരനായ നാരായണപ്പയാണ് മാലയുടെ പിതാവ്. മാതാവ് രത്‌നമ്മ വീട്ടമ്മയും. ആള്‍മറയില്ലാത്ത കുളത്തിലേക്ക് കാല് തെറ്റി വീണതാകാം എന്നാണ്പ്രാഥമികമായ വിലയിരുത്തൽ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha


























