ടിക് ടോക് വീഡിയോ എടുക്കവേ കുളത്തില്‍ വീണ് കോളേജ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

ടിക് ടോക് വീഡിയോ എടുക്കവേ കുളത്തില്‍ വീണ് കോളേജ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു . ബംഗളൂരുവില്‍നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള കോലാറിലെ വേദഗിരിയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കോലാര്‍ ഗവ. കോളജിലെ ബി.എ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ നാരായണപ്പയുടെ മകള്‍ മാലയാണ് (20) മരിച്ചത്. നവമാധ്യമ ആപ്ലിക്കേഷനായ 'ടിക് ടോക്കി'ലേക്കായി കന്നട സിനിമയിലെ രംഗം അഭിനയിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. മൊബൈല്‍ ഫോണില്‍ വിഡിയോ എടുക്കുന്നതിനിടെ കൃഷിക്കായി വെള്ളമെടുക്കുന്ന കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് നിഗമനം.
മാലയെ കാണാതായതോടെ മാതാപിതാക്കള്‍ തിരഞ്ഞെത്തിയപ്പോഴാണ് കുളത്തിലെ വരമ്പില്‍ മൊബൈല്‍ േഫാണ്‍ കണ്ടത്. പഠനത്തില്‍ മുന്നിലായിരുന്ന മാല അടുത്തിടെയാണ് കോളജില്‍നിന്ന് 10,000 രൂപയുടെ സ്‌കോളര്‍ഷിപ് നേടിയത്.
"
https://www.facebook.com/Malayalivartha


























