ഗുജറാത്തിലെ അഹമ്മദാബാദില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ അഹമ്മദാബാദില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ കാന്‍കരിയയില്‍ ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. യന്ത്ര ഊഞ്ഞാല്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ നിയന്ത്രണം വിട്ട് സമീപത്തെ തൂണില്‍ ഇടിക്കുകയും തുടര്‍ന്ന് തകര്‍ന്ന് താഴേക്ക് വീഴുകയുമായിരുന്നു.
പരിക്കേറ്റ 15 പേരുടെ നില ഗുരുതരമാണ്. മനാലി രാജവാടി, മുഹമ്മദ് ജാവേദ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























