ഹിമാചല്‍ പ്രദേശില്‍ ബഹുനിലകെട്ടിടം തകര്‍ന്നു മരിച്ചവരുടെ എണ്ണം ഏഴായി, സൈനികരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

ഹിമാചല്‍ പ്രദേശില്‍ ബഹുനിലകെട്ടിടം തകര്‍ന്നു മരിച്ചവരുടെ എണ്ണം ഏഴായി. ആറു സൈനികരും ഒരു സാധാരണക്കാരനുമാണ് മരിച്ചത്. സൈനികരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഷിംലയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള സോളനില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.
17 സൈനികര്‍ ഉള്‍പ്പെടെ 28 പേരെ സംഭവസ്ഥലത്തു നിന്നു രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴു പേര്‍ കെട്ടിടാവശിഷ്ട്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. കനത്ത മഴയെ തുടര്‍ന്നാണ് ഭക്ഷണശാല പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്നുവീണതെന്നാണ് നിഗമനം. പ്രദേശത്ത് ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha


























