ഒളിംപ്യന്‍ പി ടി ഉഷയ്ക്ക് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്റെ ബഹുമതി

ഒളിംപ്യന്‍ പി ടി ഉഷയ്ക്ക് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) ബഹുമതി. അത്‌ലറ്റിക് മേഖലയ്ക്കു സമഗ്ര സംഭാവനകള്‍ നല്‍കുന്നവര്‍ക്കു രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ (ഐഎഎഎഫ്) നല്‍കുന്ന 'വെറ്ററന്‍ പിന്‍' അംഗീകാരത്തിനാണ് ഉഷ അര്‍ഹയായത്.
ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനു മുന്നോടിയായി സെപ്തംബര്‍ 24ന് ദോഹയില്‍ നടക്കുന്ന ഐഎഎഎഫ് കോണ്‍ഗ്രസില്‍ ബഹുമതി സമ്മാനിക്കും. രാജ്യാന്തര അസോസിയേഷന്റെ ഏഷ്യന്‍ മേഖലയാണ് ഉഷയെ ഈ അംഗീകാരത്തിനായി ശുപാര്‍ശ ചെയ്തത്. ലോക ഫെഡറേഷന്റെ ബഹുമതിയില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് പി ടി ഉഷ പറഞ്ഞു. 'ഈ അംഗീകാരത്തെ വിലമതിക്കുന്നു. ഒപ്പം അത്ഭുതവുമുണ്ട്. ഈ രംഗത്ത് ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ ഈ ബഹുമതി പ്രചോദനമാകുമെന്നും ഉഷ പറഞ്ഞു.
https://www.facebook.com/Malayalivartha