വിഴിഞ്ഞം പദ്ധതി വൈകുന്നതില്‍ സുപ്രീം കോടതിക്ക് അതൃപ്തി

വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി വൈകുന്നതില്‍ സുപ്രീം കോടതിക്ക് ആശങ്ക. പദ്ധതിക്കെതിരായ ഹര്‍ജികള്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബഞ്ച് പരിഗണിക്കുന്നതിനെതിരേ കേന്ദ്രവും തുറമുഖ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് 6600 കോടി രൂപയുടെ പദ്ധതി വൈകുന്നത് ശരിയല്ലെന്ന നിരീക്ഷണം ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് നടത്തിയത്.
കേന്ദ്ര നിയമങ്ങളും വിജ്ഞാപനങ്ങളും ചോദ്യം ചെയ്യാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതികാനുമതി ചോദ്യം ചെയ്ത് ചെന്നൈ ബഞ്ചിലുള്ള ഹര്‍ജികള്‍ പ്രിന്‍സിപ്പല്‍ ബഞ്ചിലേക്ക് മാറ്റാനും ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഇത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് തുറമുഖ കമ്പനിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയേക്കാള്‍ താഴെയാണ് ട്രിബ്യൂണലിന്റെ സ്ഥാനം. ഇക്കാര്യം മറന്നുകൊണ്ടാണ് തീരദേശ സംരക്ഷണ നിയമത്തിലെ ജുഡീഷ്യല്‍ റിവ്യൂവിന് ട്രിബ്യൂണല്‍ മുതിര്‍ന്നത്. ഭരണഘടനയുടെ 32, 226 വകുപ്പുകള്‍ പ്രകാരം സുപ്രീം കോടതിക്കും ഹൈക്കോടതിക്കും മാത്രമേ ജുഡീഷ്യല്‍ റിവ്യൂവിന് അധികാരമുള്ളൂ. അതോടൊപ്പം, 1986ലെ സി.ആര്‍.ഇസഡ് വിജ്ഞാപനത്തിന്റെ സാധുത പരിശോധിക്കാന്‍ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്ന് കേരളത്തിനു വേണ്ടി ഹാജരായ കൃഷ്ണന്‍ വേണുഗോപാലും സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജോജി സ്‌കറിയയും വാദിച്ചു. സ്വാമിനാഥന്‍ സമിതി പഠനത്തിന്റെ അടിസ്ഥാനത്തിലാണ് 1991 ലെ സി.ആര്‍.ഇസഡ്. വിജ്ഞാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ 2011ല്‍ ഭേദഗതി കൊണ്ടുവന്നത്. ഇതിനു മുമ്പു ബന്ധപ്പെട്ടവരുടേയും സംസ്ഥാനങ്ങളുടേയും അഭിപ്രായം ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയായശേഷം പദ്ധതിക്കെതിരേ അനാവശ്യമായി പരാതി നല്‍കുന്നതു പദ്ധതി തടസപ്പെടുത്താന്‍ മാത്രമാണെന്ന വാദവും കേരളം മുന്നോട്ടുവച്ചു.
കേസ് തീര്‍പ്പാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കാനും തുറമുഖ കമ്പനിക്ക് കോടതി നിര്‍ദേശം നല്‍കി. കേസ് ഇന്നു വീണ്ടും പരിഗണിക്കും. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനും സാധ്യതയുണ്ട്. പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് ഇടക്കാല ഉത്തരവാണോ പ്രതീക്ഷിക്കുന്നതെന്ന് കോടതി ഇന്നലെ ആരാഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























