മോദിയുടെ 3ഡി റാലിക്കായി പൊടിച്ചത് കോടികള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൈ ടെക് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ ത്രീ ഡി റാലിയ്ക്ക് ചെലവായത് 60 കോടി രൂപ. എഴുന്നൂറോളം റാലികള്‍ക്കായി ലൈസന്‍സ് ഫീസ് ഇനത്തില്‍ ചെലവായത് 10 കോടി രൂപയുമാണെന്ന് ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ വരവ്‌ചെലവ് കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 മാര്‍ച്ച് മുതല്‍ മേയ് വരെയാണ് റാലികള്‍ നടന്നത്. ഇത് കൂടാതെ 450 മറ്റ് റാലികളിലും മോദി പങ്കെടുത്തു.
ത്രീ ഡി റാലികളില്‍ മാത്രമായിരുന്നില്ല മോദിയുടെ പ്രചരണം ഒതുങ്ങിയത്. എല്‍.ഇ.ഡി സംവിധാനം, ഈവന്റ് മാനേജ്‌മെന്റ് തുടങ്ങിയവയ്ക്കായി 19 കോടിയും ചെലവിട്ടു. ത്രീ ഡി പ്രചരണം കൂടാതെ ബി.ജെ.പിയുടെ ആശയപ്രചരണത്തിന് 487 കോടി രൂപയും ചെലവഴിച്ചു. ഇതില്‍ 304 കോടി രൂപ പത്രദൃശ്യ മാദ്ധ്യമങ്ങളിലും കേബിള്‍, വാര്‍ത്താ വെബ്‌സൈറ്റുകള്‍ളിലെ പരസ്യങ്ങള്‍ എന്നിവയ്ക്കായാണ് ചെലവിട്ടത്.
പ്രചരണത്തിന്റെ ഭാഗമായി മോദി രാജ്യത്താകമാനം മൂന്ന് ലക്ഷം കിലോമീറ്റര്‍ യാത്ര ചെയ്തു. മോദി അടക്കമുള്ള താരമൂല്യമുള്ള നേതാക്കള്‍ക്ക് യാത്രാ ചെലവിനത്തില്‍ 78 കോടി രൂപയാണ് ചെലവഴിച്ചത്. മറ്റു പാര്‍ട്ടികളിലെ നേതാക്കള്‍ 11 കോടി മാത്രം ചെലവിട്ട സ്ഥാനത്താണിത്. ലക്ഷക്കണക്കിന് വരുന്ന പ്രവര്‍ത്തകരെ ഹൈടെക് പ്രചരണത്തെ കുറിച്ച് വിശദമായി അറിയിക്കുന്നതിനായി കാള്‍ സെന്ററുകള്‍ സ്ഥാപിച്ച ഇനത്തില്‍ 8.50 കോടി രൂപയും പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമുള്ള സര്‍വേയ്ക്കും മറ്റുമായി ആറ് ലക്ഷം രൂപയും ചെലവഴിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























