ദില്ലി നിയമസഭാതെരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുളള സമയപരിധി ഇന്ന് അവസാനിക്കും. അരവിന്ദ് കെജ് രിവാളും കിരണ്‍ ബേദിയുമടക്കം മത്സര രംഗത്തുള്ള പ്രമുഖരെല്ലാം ഇന്ന് നാമനിര്‍ദേശ പത്രികനല്‍കും.
വ്യാഴ്ചയാണ് സൂക്ഷമ പരിശോധന. ഈ മാസം 24 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. ഫെബ്രുവരി ഏഴിന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി പത്തിന് തെരഞ്ഞെടുപ്പ് ഫലവുമറിയാം.
വന്‍ റോഡ് ഷോയോടെ ഇന്നലെ നാമ നിര്‍ദേശ പത്രിക നല്‍കാനിറങ്ങിയ അരവിന്ദ് കെജ് രിവാളിന് കൃത്യ സമയം പാലിക്കാനാവാത്തതിനാല്‍ പത്രിക നല്‍കാനായില്ല. ന്യൂ ദില്ലി മണ്ഡലത്തില്‍ നിന്നാണ് കെജ് രിവാള്‍ മത്സരിക്കുന്നത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി യും ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും .കേന്ദ്ര മന്ത്രി ഹര്‍ഷ വര്‍ധന്റെ മണ്ഡലമായിരുന്ന കൃഷ്ണ നഗറില്‍ നിന്നാണ് കിരണ്‍ ബേദി ജന വിധി തേടുന്നത്. കോണ്‍ഗ്രസ് നേതാവ് അജയാ മാക്കനും ഇന്ന് പത്രിക നല്‍കും.
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയും കോണ്‍ഗ്രസ് നേതാവ് അജയ്മാക്കനുമടക്കം മത്സര രംഗത്തുള്ള പ്രമുഖരെല്ലാം ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും. മാക്കന്‍ മത്സരിക്കുന്നത് സദര്‍ ബസാറില്‍ നിന്നാണ്. അജയ് മാക്കന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. കെജ്‌രിവാളിനെതിരെ ന്യൂ ദില്ലി മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കകിരണ്‍ വാലിയയും ബി.ജെ.പി യുവ നേതാവ് നുപുര്‍ ശര്‍മയും ഇന്ന് പത്രിക സമര്‍പ്പിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























