പത്മാ ബഹുമതി നിരസിച്ച് രാംദേവ്

തനിക്ക് പത്മാ പുരസ്‌കാരം നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് യോഗാ ഗുരു രാംദേവിന്രെ അഭ്യര്‍ത്ഥന. ഇത് അറിയിച്ചുകൊണ്ട് രാംദേവ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് കത്തെഴുതി. ഒരു \'യോഗി\'യെന്ന നിലയ്ക്ക് താന്‍ പാരിതോഷികങ്ങളില്‍ നിന്നും ബഹുമതികളില്‍ നിന്നും അകന്നുനില്‍ക്കുകയാണ് വേണ്ടതെന്ന് രാംദേവ് കത്തില്‍ പറഞ്ഞു. അതേസമയം, തന്നെ ഇത്തരം ബഹുമതിക്ക് നാമനിര്‍ദ്ദേശം ചെയ്തതില്‍ നന്ദിയുണ്ടെന്നും രാംദേവ് അറിയിച്ചു.
കേന്ദ്രം തയ്യാറാക്കിയ പത്മാ പുരസ്‌കാര പട്ടികയില്‍ രാംദേവിനും ശ്രീ ശ്രീ രവിശങ്കറും ഉള്‍പ്പെട്ടിട്ടുണ്ടെന്ന മാദ്ധ്യമ റിപ്പോര്‍ട്ടുകളിടെ പശ്ചാത്തിലാണ് അദ്ദേഹം കേന്ദ്രത്തിന് കത്തെഴുതിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























