ജമ്മു കശ്മീര്‍ വിഷയം യുഎന്‍ രക്ഷാസമിതിയില്‍ ചര്‍ച്ചയാക്കി രാജ്യാന്തര തലത്തില്‍ വിവാദവിഷയമാക്കാന്‍ ചൈനയും പാക്കിസ്ഥാനും കിണഞ്ഞു പരിശ്രമിച്ചു.. എന്നാൽ ചൈന ഒഴിച്ച മറ്റ് ലോകരാജ്യങ്ങളൊന്നും ഈ വിഷയത്തിൽ ഉഭയകക്ഷി ചർച്ചകൾ ആകാം എന്ന് മാത്രമാണ് മറ്റു രാജ്യങ്ങൾ കാശ്മീർ വിഷയത്തിൽ പ്രതികരിച്ചത്

ജമ്മു കശ്മീര്‍ വിഷയം യുഎന്‍ രക്ഷാസമിതിയില്‍ ചര്‍ച്ചയാക്കി രാജ്യാന്തര തലത്തില്‍ വിവാദവിഷയമാക്കാന്‍ ചൈനയും പാക്കിസ്ഥാനും കിണഞ്ഞു പരിശ്രമിച്ചു.. എന്നാൽ ചൈന ഒഴിച്ച മറ്റ് ലോകരാജ്യങ്ങളൊന്നും ഈ വിഷയത്തിൽ ഉഭയകക്ഷി ചർച്ചകൾ ആകാം എന്ന് മാത്രമാണ് മറ്റു രാജ്യങ്ങൾ കാശ്മീർ വിഷയത്തിൽ പ്രതികരിച്ചത്
അതോടെ ജമ്മു കശ്മീര്‍ വിഷയം രാജ്യാന്തര തലത്തില്‍ വിവാദവിഷയമാകാണാമെന്ന പാക്കിസ്താന്റെയയും ചൈനയുടെയും മോഹം പൊലിഞ്ഞു ... ചൈനയും പാക്കിസ്ഥാനും നടത്തിയ ശ്രമങ്ങള്‍ക്ക് ഇന്ത്യ തടയിട്ടത് മികച്ച നയതന്ത്രവൈദഗ്ധ്യത്തോടെയാണ്..രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍ ഉള്‍പ്പെടെ ഭൂരിപക്ഷം അംഗരാജ്യങ്ങളുടെയും പിന്തുണ ഉറപ്പാക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞു.
അതേസമയം അവസാന നിമിഷം വരെ അമേരിക്കയുടെ പിന്തുണ നേടാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല .. യു എൻ രക്ഷാസമിതി ആരംഭിക്കുന്നതിനു തൊട്ട് മുൻപ് ട്രംപിനെ ഇമ്രാൻ വിളിച്ചതായാണ് റിപ്പോർട്ട്. കശ്മീർ വിഷയത്തിൽ പാക് അനുകൂല നയം സ്വീകരിക്കാൻ അഭ്യർത്ഥിച്ചു എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ കാശ്മീർ വിഷയത്തിൽ ബാഹ്യ ഇടപെടലുകൾ വേണ്ടെന്നു ഇന്ത്യ തീർത്ത് പറഞ്ഞിട്ടുണ്ട്.
ഭരണഘടനയിലെ 370 അനുഛേദത്തിന്റെ ഭേദഗതി തികച്ചും ഇന്ത്യയുടെ ആഭ്യന്തരവിഷമാണെന്ന ഇന്ത്യന്‍ നിലപാടിനോടു ചേര്‍ന്നു നില്‍ക്കുകയാണ് രക്ഷാസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും ചെയ്തത്. ഇന്ത്യയെ പിന്തുണച്ച് ശക്തമായ നിലപാടുമായി റഷ്യ രംഗത്തെത്തിയതും പാക്കിസ്ഥാന് ഏറ്റ കനത്ത പ്രഹരമായി. കശ്മീരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ രക്ഷാസമിതി അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയുടെ നീക്കങ്ങള്‍ ശരിയായ ദിശയിലാണെന്നും യുഎന്‍ വിലയിരുത്തി.
സമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളില്‍ ചൈന മാത്രമാണ് പാക്ക് നിലപാടിനെ അനുകൂലിച്ചത് യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയ്ക്കൊപ്പം നിന്നു. രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളും സ്ഥിരാംഗത്വമില്ലാത്ത പത്ത് രാജ്യങ്ങളും മാത്രമാണു യോഗത്തില്‍ പങ്കെടുക്കുക.
യോഗത്തിനുശേഷം യുഎന്നിലെ ചൈനീസ് അംബാസഡര്‍ മാധ്യമങ്ങളെ കണ്ട് മറ്റ് അംഗങ്ങള്‍ കശ്മീരിലെ സ്ഥിതിഗതികളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചുവെന്നും ഇന്ത്യയും പാക്കിസ്ഥാനും ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതില്‍നിന്നു വിട്ടുനില്‍ക്കണമെന്ന നിലപാടാണ് രക്ഷാസമിതിയില്‍ ഉണ്ടായതെന്നും വ്യക്തമാക്കിയതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചു.
രണ്ടു രാജ്യങ്ങള്‍ അവരുടെ പ്രസ്താവനകള്‍ രക്ഷാസമിതി തീരുമാനമായി അവതരിപ്പിക്കുന്നത് ശരിയല്ലെന്ന് ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീന്‍ പറഞ്ഞു. പാക്കിസ്ഥാന്‍ ഭീകരവാദം നിര്‍ത്തിയാല്‍ ചര്‍ച്ചയാകാമെന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370-യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും പുറത്തുനിന്നുള്ള ഇടപെടല്‍ ആവശ്യമില്ലെന്നും സയിദ് അക്ബറുദീന്‍ പറഞ്ഞു. ഒരു രാജ്യം 'വിശുദ്ധയുദ്ധം' എന്ന പേരില്‍ ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് പാക്കിസ്ഥാനെ പേരെടുത്തു പരാമര്‍ശിക്കാതെ അദ്ദേഹം കുറ്റപ്പെടുത്തി.
ജമ്മുവിലും ലഡാക്കിലും സാമ്പത്തിക, സാമൂഹിക വികസനം എത്തിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയുടെ നടപടികള്‍ക്ക് യുഎന്‍ രക്ഷാസമിതി നല്‍കിയ അംഗീകാരത്തിന് നന്ദിയുണ്ടെന്നു പറഞ്ഞ അക്ബറുദീന്‍ പാക്കിസ്ഥാനില്‍നിന്നുള്ളവര്‍ ഉള്‍പ്പെടെ രാജ്യാന്തര മാധ്യമ പ്രതിനിധികളുടെ ചോദ്യത്തിനു കൃത്യമായി മറുപടി നല്‍കാനും തയ്യാറായി
https://www.facebook.com/Malayalivartha