ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തേകാന്‍ എട്ട് അപ്പാച്ചെ എഎച്ച് 64 ഇ ഹെലികോപ്റ്ററുകള്‍

ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തേകാന്‍ എട്ട് അപ്പാച്ചെ എഎച്ച് 64 ഇ ഹെലികോപ്റ്ററുകള്‍. എട്ട് യുഎസ് നിര്‍മ്മിത ഹെലികോപ്റ്ററുകളാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുക. പത്താന്‍ കോട്ട് വ്യോമസേന സ്‌റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ എയര്‍ ചീഫ് മാഷല്‍ ബിഎസ് ധനോവ മുഖ്യാതിഥിയാകും.
എഎച്ച്64 ഇ അപ്പാച്ചെ ലോകത്തിലെ ഏറ്റവും നൂതന ഹെലികോപ്റ്ററുകളില്‍ ഒന്നാണ് . എട്ട് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്താന്‍ സജ്ജമാക്കിയിട്ടുണ്ട്. ഇത് സേനയുടെ പോരാട്ട ശേഷി വര്‍ധിപ്പിക്കുമെന്ന് മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha


























