ഇന്ത്യക്ക് കരുത്തേകാൻ 36 യുദ്ധവിമാനങ്ങൾ; ഇന്ത്യന്‍ വ്യോമസേനയ്ക്കുള്ള ആദ്യ റഫേല്‍ യുദ്ധവിമാനം സെപ്റ്റംബര്‍ 19ന് ഫ്രാന്‍സ് കൈമാറും

കൂടുതൽ കരുത്തോടെ ഇന്ത്യന്‍ വ്യോമസേന. ഇന്ത്യന്‍ വ്യോമസേനയ്ക്കുള്ള ആദ്യ റഫേല്‍ യുദ്ധവിമാനം സെപ്റ്റംബര്‍ 19ന് ഫ്രാന്‍സ് കൈമാറും. അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. റഫേല്‍ യുദ്ധവിമാനം ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങ് ഫ്രാന്‍സിലെ മെരിഞ്യാക്കിൽ വച്ച് നടക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വ്യോമസേനാമേധാവി ബി എസ് ധനോവ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സൂചന.
നാല് യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുന്ന റഫേല്‍ യുദ്ധവിമാനങ്ങളുടെ ആദ്യബാച്ച് അടുത്ത ഏപ്രില്‍-മേയ് മാസങ്ങളില്‍ ഇന്ത്യയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 36 യുദ്ധവിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍നിന്ന് വാങ്ങുന്നത്. 60,000 കോടി രൂപ ചിലവിലാണ് ഇന്ത്യ യുദ്ധ വിമാനങ്ങൾ വാങ്ങുന്നത്.
ഇതിനു മുന്നോടിയായി വ്യോമസേനയിലെ പൈലറ്റുമാർക്കും ,മറ്റ് ഉദ്യോഗസ്ഥർക്കും ഫ്രാൻസിൽ പരിശീലനം നൽകിയിരുന്നു. മാത്രമല്ല ഇന്ത്യയുടെ പ്രത്യേക അഭ്യർത്ഥന അനുസരിച്ച് പൈലറ്റുമാർക്ക് പ്രത്യേക പരിശീലനവും നൽകി. ഹരിയാനയിലെ അംബാലയിലാണ് റാഫേലിനായി 220 കോടിയുടെ വിമാനത്താവളമാണ് ഒരുങ്ങുന്നത്.36 യുദ്ധവിമാനങ്ങളിൽ 18 എണ്ണമാണ് അംബാലയിലെ ‘ഗോൾഡൻ ആരോസ്’ എന്നു പേരിടുന്ന ആദ്യ സ്ക്വാഡ്രണിലുണ്ടാകുക.അംബാലയിൽ 14 ഷെൽട്ടറുകൾ,ഹാങ്ങറുകൾ മറ്റ് സംവിധാനങ്ങൾ എന്നിവ ഒരുക്കുക.
ഫ്രാന്‍സിലെ ദസ്സോ ഏവിയേഷനാണ് റാഫാല്‍ വിമാനത്തിന്റെ നിര്‍മ്മാതാക്കള്‍. ഇവര്‍ ഇന്ത്യയ്ക്കായി നിര്‍മ്മിക്കുന്ന ആദ്യ യുദ്ധവിമാനമാണ് ഫ്രഞ്ച് അധികൃതരില്‍ നിന്നും ഏറ്റുവാങ്ങുന്നത്. നിലവില്‍ ഫ്രഞ്ച് വ്യോമസേന ഉപയോഗിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന നിലവാരമുള്ളതും ആധുനിക സംവിധാനങ്ങളുമുള്ള റഫാല്‍ വിമാനങ്ങളാണ് ഇന്ത്യക്കായി നിര്‍മ്മിച്ചു നല്‍കുന്നത്. അടുത്ത വര്‍ഷം മെയ് മാസത്തോടെ ആദ്യ ഘട്ടത്തിലുള്ള വിമാനങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ എത്തുമെന്നാണ് വിവരം. 2015 ലാണ് ഇന്ത്യ വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവെച്ചത്. 7.8 ബില്ല്യണ്‍ യൂറോയുടേതാണ് കരാര്‍.
പുല്‍വാമ അക്രമത്തിനു ശേഷം അതിര്‍ത്തി മേഖലകളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി കേന്ദ്രം പ്രത്യേക സുരക്ഷാ സേനകളെയും വിന്യസിപ്പിച്ചിരുന്നു. അക്രമത്തില്‍ 44 സിആര്‍പിഎഫ് ജവാന്മാരെയാണ് രാജ്യത്തിനു നഷ്ടമായത്.
സുരക്ഷ ശക്തമാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനും റഷ്യയുമായുള്ള കരാറില്‍ മിസൈലുകളടക്കം കോടികളുടെ പ്രതിരോധ ആയുധങ്ങള്‍ വാങ്ങാനും ഇന്ത്യയ്ക്കു സാധിച്ചു. കാലഹരണപ്പെട്ട ആയുധങ്ങള്‍ മാറ്റി ഇന്ത്യന്‍ സൈന്യത്തെ ആധുനികവല്‍ക്കരിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി സര്‍ക്കാര്‍ നേരത്തെ നടപ്പിലാക്കി.ഇതിന്റെ ഭാഗമായി ഏഴ് ലക്ഷം റൈഫിളുകളും 88,600യന്ത്രത്തോക്കുകളും സൈന്യം പുതുതായി വാങ്ങിയിരുന്നു. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെയായിരുന്നു പദ്ധതി നടപ്പിലാക്കിയത്.
ഏറ്റവും അടുത്തായി അമേരിക്കയെ ഭയപ്പെടുത്തുന്ന റഷ്യൻ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് സ്വന്തമാകാൻ പോകുകയാണ്. അത്യാധുനിക വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങളായ, എസ്–400 ട്രയംഫ് 2023 ഏപ്രിലിൽ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. എസ്–400 തുർക്കിയിൽ എത്തിച്ചതിനു തൊട്ടുപിന്നാലെ ഭീഷണിയുമായി അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. ‘റഷ്യയിൽ നിന്ന് എസ് -400 സിസ്റ്റം എത്തിക്കുന്നതിനായി 2018 ഒക്ടോബർ 05 നാണ് ഇന്ത്യ കരാർ ഒപ്പിട്ടത്. കരാർ പ്രകാരം 2023 ഏപ്രിലിൽ തന്നെ എസ്–400 ഇന്ത്യയിലെത്തുമെന്നാണ് പ്രതിരോധ മന്ത്രി ശ്രീപാദ് നായിക് ലോക്സഭയെ അറിയിച്ചത്. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ സംഭവവികാസങ്ങളും സർക്കാർ നിരന്തരം നിരീക്ഷിക്കുകയും അത് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha


























