പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി എംപിയുടെ നില ഗുരുതരം

പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി എംപിയുടെ നില ഗുരുതരമായി തുടരുന്നു. ഗുജറാത്തിലെ ബിജെപി എം പിയായ ലീലാധര്‍ വഗേലയ്ക്കാണ് കഴിഞ്ഞ ദിവസം തെരുവ് പശുവിന്റെ ആക്രമണത്തില്‍ നിന്നും പരിക്കേറ്റിരിക്കുന്നത്. വാരിയെല്ലുകള്‍ക്കും തലയ്ക്കും പരിക്കേറ്റു. 83 കാരനായ എംപി ഇപ്പോൾ തീവ്രവരിചരണ വിഭാഗത്തിലാണ്.
എം പിയുടെ രണ്ട് വാരിയെല്ലുകള്‍ക്ക് പൊട്ടലും തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയിലുമാണുള്ളതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിറങ്ങിയപ്പോഴായിരുന്നു ഇദ്ദേഹത്തെ പശു ആക്രമിച്ചത്. വഗേലയെ ഗാന്ധിനഗര്‍ സെക്ടര്‍ 21 ലെ സ്വന്തം വീടിന് മുന്നില്‍ വച്ചായിരുന്നു തെരുവ് പശുവിൻറെ ആക്രമണം അദ്ദേഹം നേരിട്ടത്.സംസ്ഥാനത്തെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് അദ്ദേഹം.ഇപ്പോൾ ലോക്‌സഭ എംപിയായ ലീലാധര്‍ വഗേല ഗുജറാത്തിലെ മുന്‍ മന്ത്രി കൂടിയാണ്.
https://www.facebook.com/Malayalivartha


























