സിഗ്നലുകള്‍ തെറ്റിച്ചതിന് ഫൈന്‍ അടക്കേണ്ടി വരില്ല. ഒന്ന് പ്രതികരിക്കൂ വിക്രം'...വൈറലായി ട്വീറ്റ്

ഇന്ത്യയുടെ സ്വപ്ന ധൗത്യം ചന്ദ്രയാൻ 2 പറന്നുയർന്നത് ഒരു രാജ്യത്തിന്റെ സ്വപ്നവും ലോകത്തിന്റെ തന്നെ തുടർ പ്രവർത്തനങ്ങൾക്കായുള്ള ലക്ഷ്യവുമായിട്ടാണ്...ആകാംക്ഷയുടെ മുള്‍മുനയിലായിരുന്നു ബെംഗളൂരു പീനിയയിലെ ഇസ്‌റോ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് കേന്ദ്രത്തിലെ (ഇസ്ട്രാക്) മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സ്.വിക്രം ലാന്‍ഡറിന്റെ താഴേക്കുള്ള ഇറക്കം,പതിന്‍മടങ്ങ് മിടിക്കുന്ന ഹൃദയത്തോടെയാണു റൂമിനുള്ളിലുള്ള ശാസ്ത്രജ്ഞരും മറ്റുള്ളവരും കണ്ടത്. എന്നാൽ നിർണായകമായ നിമിഷങ്ങൾക്കൊടുവിൽ ചന്ദ്രയാന്റെ സിഗ്നലുകൾ നഷ്ടപ്പെടുകയിരുന്നു.
അതേത്തുടർന്ന് വിക്രം ലാന്‍ഡറുമായി നഷ്ടപ്പെട്ട ബന്ധം പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ ചന്ദ്രയാന്‍ 2നെ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് നാഗ്പൂര്‍ പോലീസ്. പുതുക്കിയ മോട്ടോര്‍ വാഹന നിയമം പ്രാബല്യത്തില്‍ വന്നതിനെ തുടർന്നാണ് രസകരമായ ട്വീറ്റുമായി നാഗ്പൂര്‍ പോലീസ് രംഗത്തെത്തിയിരിക്കുന്നത്. 'പ്രിയപ്പെട്ട വിക്രം, 'സിഗ്നലുകള്‍ തെറ്റിച്ചതിന് ഫൈന്‍ അടക്കേണ്ടി വരില്ല. ഒന്ന് പ്രതികരിക്കൂ വിക്രം' എന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത് .
അതോടൊപ്പം തന്നെ അതിനേക്കാൾ രസകരമായ രീതിയിലാണ് പ്രതികരണങ്ങൾ വന്നതും. ഇത് നിങ്ങളുടെ പരിധിയില്‍ അല്ലെന്നും ബെംഗലുരു സിറ്റി പൊലീസിന്‍റെ അധികാര പരിധിയിലാണെന്നും നാഗ്പൂര്‍ പൊലീസിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ട്വീറ്റിനുള്ള ചിലർ പ്രതികരണം നൽകുന്നത് . അതോടൊപ്പം തന്നെ ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാലാണ് നിങ്ങളുടെ ട്വീറ്റിന് വിക്രം മറുപടി നല്‍കാത്തത് എന്നാണ് മറ്റ് ചിലര്‍ പ്രതികരിച്ചിരിക്കുന്നത്. .പോസ്റ്റിട്ടതിനു പിന്നാലെ പൊലീസുകാരുടെ ഹാസ്യബോധത്തിനും വ്യാപക പ്രശംസയാണ് ഇതോടൊപ്പം തന്നെ ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്വിറ്ററില്‍ മാത്രം 25,000ല്‍ അധികം ആളുകളാണ് പോസ്റ്റ് ലൈക്ക് ചെയ്തത് തന്നെ.
ഇത്തരം ട്വീറ്റുകളും അതോടൊപ്പം വരുന്ന കമെന്റുകളും വിക്രം ലാന്ററിൽ നിന്നും സിഗ്നൽ ലഭിക്കാൻ രാജ്യം എത്രത്തോളം ആകാംഷാഭരിതമാണ് എന്ന് കാണുവാൻ സാധിക്കും. അതോടൊപ്പം തന്നെ അവസാന നിമിഷത്തിൽ ഉണ്ടായ ഒരു ചെറിയ നിശ്ചലനത്തിൽനിന്നും ചന്ദ്രയാൻ വീണ്ടും ഉണരും എന്ന പ്രതീക്ഷയാണ് ലഭിക്കുന്നത്.
അതേസമയം ചന്ദ്രയാന്‍ 2ന്‍റെ അവസാനഘട്ടത്തിലാണ് വിക്രം ലാൻഡറിന്‍റെ ലാൻഡിംഗ് ശ്രമം പാളിയത്. വിക്രമിന്‍റെ താഴേക്കുള്ള യാത്ര തീരുമാനിക്കപ്പെട്ടതിലും വേഗത്തിലായിരുന്നുവെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. നിയന്ത്രണ സംവിധാനങ്ങളുടെ പരിധിക്കപ്പുറമായിരുന്നു ലാൻഡിംഗിന്‍റെ അവസാനഘട്ടത്തിലെ വേഗത എന്നതാണ്. അതിനാൽതന്നെ ബ്രേക്കിംഗ് സംവിധാനത്തിന് കൃത്യമായി പ്രവർത്തിക്കാനായില്ല.
https://www.facebook.com/Malayalivartha