വാഹനങ്ങളില്‍ വിന്‍ഡോ കര്‍ട്ടനുകള്‍, കൂളിങ് ഫിലിമുകള്‍ എന്നിവ ഉപയോഗിച്ചാല്‍ വന്‍ തുക പിഴ

വാഹനങ്ങളുടെ ഉള്ളിലെ കാഴ്ച മറയ്ക്കുന്ന വിന്‍ഡോ കര്‍ട്ടനുകള്‍ക്കും കൂളിങ് ഫിലിമുകള്‍ക്കും കേന്ദ്രമോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരം 5000 രൂപ പിഴ ചുമത്താം. ഹൈക്കോടതി, കര്‍ട്ടനുകളും നിയമവിരുദ്ധമായി അംഗീകരിച്ചതോടെയാണ് കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. അനധികൃത രൂപമാറ്റവും രജിസ്ട്രേഷന്‍ നിയമങ്ങളുടെ ലംഘനവുമാണ് വാഹനങ്ങളില്‍ കര്‍ട്ടന്‍ ഇടുന്നവര്‍ക്ക് ചുമത്തുന്നത്.
വാഹന നിര്‍മാതാവ് നല്‍കുന്നവയല്ലാത്തതിനാലും , പ്രാദേശികമായി ഘടിപ്പിക്കുന്നതിനാലും, കര്‍ട്ടനുകള്‍ അനുവദീനയമല്ലാത്ത അനുബന്ധസാമഗ്രികളായി പരിഗണിച്ച് നീക്കം ചെയ്യാന്‍ ആവശ്യപ്പെടാം. ഉടമയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാകും. പുത്തന്‍തലമുറ ആഡംബരകാറുകളില്‍ വിന്‍ഡോ ഗ്ലാസിനോട് ചേര്‍ന്ന പ്രത്യേക ഷേഡിനെക്കുറിച്ച് ആശയക്കുഴപ്പം തുടരുകയാണ്. ഇവയും കര്‍ട്ടനുകള്‍ക്ക് സമാനമാണ്. ഡോര്‍പാഡില്‍ ഘടിപ്പിക്കുന്ന ഇവ വാഹനത്തിന്റെ ഭാഗമാണ്.
ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ അടക്കമുള്ള ഏജന്‍സികളുടെ സുരക്ഷാപരിശോധനയ്ക്ക് ശേഷമാണ് വിവിധ വാഹന മോഡലുകള്‍ക്ക് അംഗീകാരം ലഭിക്കുന്നത്. അംഗീകാരം ലഭിക്കുന്ന സമയത്ത് വാഹനത്തിലുള്ള ഭാഗങ്ങള്‍ നീക്കം ചെയ്യാനുള്ള അധികാരം വകുപ്പിനില്ല. വിന്‍ഡോ ഷേഡോടെയാണ് ഇവയ്ക്ക് അനുമതി കിട്ടുന്നത്. ഇവയുടെ ഉപയോഗം നിയമവിരുദ്ധമാണോ എന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയില്ല.
https://www.facebook.com/Malayalivartha