Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയറാമിന്‍റെ മൊഴിയെടുക്കും... ശബരിമല സ്വർണ്ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യത, പത്മകുമാറിൻറെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാട് രേഖകൾ പിടിച്ചെടുത്തു


ജി20 ഉച്ചകോടി: മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതാകും ഈ സംരംഭം... ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് മോദി


സംസ്ഥാനത്ത് നാലുദിവസം കനത്തമഴ തുടരും; തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപത്തായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്,  ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്


ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃത്യു..ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു.... ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിലെത്തിച്ചു, സംസ്കാരം കുടുംബശ്മശാനത്തിൽ


ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..

ഭാഷാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്; ഹിന്ദി ഭാഷയ്‌ക്ക് രാജ്യത്തെ ഒരുമിച്ച് നിറുത്താനാവും എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം

15 SEPTEMBER 2019 03:02 PM IST
മലയാളി വാര്‍ത്ത

More Stories...

53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് നവംബർ 24 തിങ്കളാഴ്ച ചുമതലയേല്‍ക്കും...

ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നു വീണ സംഭവം.... ക്യാപ്റ്റൻ വിംഗ് കമാൻഡർ രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നതായി അന്വേഷണ സംഘം

വായുമലിനീകരണം രൂക്ഷം...ഡൽഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് അധികൃതർ

ജി20 ഉച്ചകോടി: മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതാകും ഈ സംരംഭം... ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് മോദി

ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃത്യു..ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു.... ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിലെത്തിച്ചു, സംസ്കാരം കുടുംബശ്മശാനത്തിൽ

ലോകത്തിന് മുന്നിൽ ഇന്ത്യയെ അടയാളപ്പെടുത്താൻ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്നും ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഹിന്ദി ഭാഷയ്‌ക്ക് രാജ്യത്തെ ഒരുമിച്ച് നിറുത്താനാവും എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം. വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ സാംസ്കാരിക നായകന്മാർ.

അമിത് ഷായുടെ പ്രസ്താവന വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഭാഷാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വിഭജനത്തിന്റെയും വേര്‍തിരിവിന്റെയും സംഘപരിവാര്‍ അജണ്ടയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എല്ലാ ഭാഷകള്‍ക്കും തുല്യപ്രധാന്യമാണ് ഉള്ളത്. ഹിന്ദിക്ക് പ്രത്യേക രാഷ്ട്ര ഭാഷാ പദവിയില്ല. നിരവധി കോടതി വിധികള്‍ ഉണ്ട്. ഇവയെല്ലാം മറികടന്നാണ് രഹസ്യ അജണ്ട നടപ്പിലാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്ബോഴാണ് മലയാളത്തില്‍ തൊഴില്‍ പരീക്ഷ എഴുതാനുള്ള അവകാശത്തിനായി കേരളത്തില്‍ നിരാഹാരം സമരം നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദി പ്രേമവും കേരള സര്‍ക്കാരിന്റെ മലയാളത്തോടുള്ള അവഗണനയും ഒരേപോലെ എതിര്‍ക്കപ്പെടേണ്ടതാണെന്നു രമേശ്‌ ചെന്നിത്തല പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അമിത് ഷായുടേത് സംഘപരിവാര്‍ അജണ്ടയാണ്. ഹിന്ദി അജണ്ട പുതിയ സംഘര്‍ഷവേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്നും മറ്റ് ഭാഷകളെ പിന്തള്ളാനുള്ള നീക്കം യുദ്ധപ്രഖ്യാപനമാണെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ബിജെപി ചില ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നു കെ.മുരളീധരന്‍ എംപി പറഞ്ഞു. കോണ്‍ഗ്രസിന്‍റേതു ത്രിഭാഷാ നയമാണ്. അതില്‍ ഉറച്ചുനില്‍ക്കുന്നു. ഗാന്ധിജി കാണാത്ത സ്വപ്നമാണ് അമിത് ഷാ പറഞ്ഞുനടക്കുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു. ഹിന്ദി പഠിക്കുന്നതു കൊണ്ട് ഗുണമുണ്ടെന്നും ധനമന്ത്രിക്കു ഹിന്ദിയില്‍ വിത്ത് മന്ത്രി എന്നാണു പറയുന്നതെന്നും വി.ടി.ബൽറാം എംഎൽഎ സമൂഹമാധ്യമത്തിൽ കളിയാക്കി. വിത്തെടുത്തു കുത്തിത്തിന്നേണ്ടി വരുന്ന ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിയെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല വാക്ക് വേറെ ഏത് ഭാഷയിലുണ്ടെന്ന് ബൽറാം ചോദിച്ചു.

അതേസമയം അമിത് ഷായുടെ ‘ഒരു രാജ്യം, ഒരു ഭാഷ’ ആശയത്തിനു പിന്തുണയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. ‘ഭാഷ ജനങ്ങളെ പ്രചോദിപ്പിക്കുകയും ഒരുമിപ്പിക്കുകയും ചെയ്യുന്നു. ദേശീയ ഭാഷയായ ഹിന്ദിയിലൂടെ നമുക്ക് ഐക്യം ശക്തിപ്പെടുത്താം’ എന്ന് ഗവർണർ ട്വീറ്റ് ചെയ്തു. തൊഴിലിൽ മാതൃഭാഷയ്ക്കൊപ്പം ഹിന്ദിയും ഉപയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഗവർണറുടെ ട്വീറ്റിനു താഴെ ഒട്ടേറെപ്പേർ വിയോജിപ്പ് രേഖപ്പെടുത്തി.

രാജ്യത്തെ ഐക്യപ്പെടുത്തുന്നതില്‍ ഹിന്ദിക്ക് നിര്‍ണായ പങ്കുണ്ടെന്നും ഹിന്ദി ഏക ഭാഷയായി നിശ്ചയിക്കണമെന്നും 'ഹിന്ദി ദിവസ്' ചടങ്ങില്‍ അമിത് ഷാ നടത്തിയ പ്രസ്താവന പലകോണുകളിൽ നിന്നും എതിർപ്പിന് കാരണമാകുകയാണ്. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഭാഷ വേണമെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന. രാജ്യത്ത് കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിക്ക് അതിന് കഴിയുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജസ്റ്റിസ് സൂര്യകാന്ത് നവംബർ 24 തിങ്കളാഴ്ച ചുമതലയേല്‍ക്കും...  (4 minutes ago)

കാലിക്കറ്റ് എഫ്സി മലപ്പുറത്തെ നേരിടും  (31 minutes ago)

തിരുവനന്തപുരം കല്ലറയിൽ കാട്ടുപന്നി വന്ന് ഓട്ടോറിക്ഷയിൽ ഇടിച്ച് ...  (39 minutes ago)

ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നു വീണ...  (48 minutes ago)

ഇന്ന് രാവിലെ പാപനാശം തീരത്തുനിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്....  (1 hour ago)

ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യചെയ്തു  (1 hour ago)

പി വി അൻവറിനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്....  (1 hour ago)

പഞ്ചാബി ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യത,  (2 hours ago)

കൈവെട്ട് കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, പ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്‍പ്പെടെ വലിശ ശൃഖല തന്നെ പ്രവര്‍ത്തിച്ചു എന്ന നിലപാടുമായി എന്‍ഐഎ  (2 hours ago)

എ.ക്യു.ഐ 400 കടക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് ഗ്രാപ്-4 നിയന്ത്രണങ്ങൾ ...  (2 hours ago)

പള്ളിയിൽനിന്ന് അശ്വാരൂഡ സേന, വാദ്യഘോഷങ്ങൾ, ദഫ്മുട്ട് എന്നിവയുടെ അകമ്പടിയോടെ  (2 hours ago)

12 കോടി ലഭിച്ചത് പാലക്കാട്ട് വിറ്റ ടിക്കറ്റിന്  (3 hours ago)

.സ്‌പോട്ട് ബുക്കിംഗിലൂടെ സന്നിധാനത്ത് ദർശനം  (3 hours ago)

തൊഴിൽ മേഖലയിൽ നിർണ്ണായകമായ വഴിത്തിരിവുകൾ ഇന്ന് പ്രതീക്ഷിക്കാം. പുതിയ അവസരങ്ങൾ ലഭിക്കാനും നിലവിലുള്ള ജോലിയിൽ മാറ്റങ്ങൾ വരാനും സാധ്യത  (3 hours ago)

Malayali Vartha Recommends