മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയാ ഗാന്ധി ആശുപത്രിയിൽ...

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയാ ഗാന്ധി (79) ആശുപത്രിയിൽ. പതിവ് പരിശോധനകൾക്കായാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. നേത്ര ചികിത്സയ്ക്കായാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നാണ് സൂചനകളുള്ളത്.
കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയായിരുന്നു സോണിയാ ഗാന്ധി. നിലവിലെ സാഹചര്യത്തിൽ ഈ കൂടിക്കാഴ്ച നീളാനാണ് സാധ്യത.
കഴിഞ്ഞ കുറച്ചു കാലങ്ങളായി സോണിയാ ഗാന്ധി വിവിധ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ഈ വർഷം ജനുവരിയിൽ ശ്വസനതടസത്തെ തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു.
ഡൽഹിയിലെ കഠിനമായ തണുപ്പും അന്തരീക്ഷ മലിനീകരണവും കാരണം ആസ്തമ വർദ്ധിച്ചതാണ് അന്ന് ആരോഗ്യനില വഷളാകാൻ കാരണമായതെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























