മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രി വിട്ടു...

മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രി വിട്ടു. ശസ്ത്രക്രിയക്കു മുന്നോടിയായുള്ള വൈദ്യപരിശോധനകൾക്കായാണ് സോണിയയെ ഇന്ന് രാവിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. 79 കാരിയായ രാജ്യസഭാ എം.പിയെ ഈ വർഷം ജനുവരി മുതൽ ഇത് മൂന്നാം തവണയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഈ വർഷം മാർച്ചിൽ, അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ജനുവരിയിൽ ആദ്യം, ശ്വാസ തടസ്സത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ശൈത്യകാലാവസ്ഥയും വർദ്ധിച്ചുവരുന്ന മലിനീകരണവും മൂലമുണ്ടായ ആസ്ത്മയുടെ നേരിയ വർദ്ധനവാണ് അവരുടെ അവസ്ഥക്ക് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.
അതേസമയം കേരളത്തിലെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ പ്രഖ്യാപനത്തിന് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുർ ഖാർഗെയും തമ്മിലുള്ള ചർച്ച ഇന്ന് വൈകീട്ട് നടക്കുമെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha
























