ശ്രീലങ്കന്‍ പ്രസിഡന്റ് ഫെബ്രവരി 16ന് ഇന്ത്യ സന്ദര്‍ശിക്കും

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഫെബ്രവരി 16ന് ഇന്ത്യ സന്ദര്‍ശിക്കും. കൊളംമ്പോയിലെ സണ്‍ഡേ ടൈംസ് ദിനപ്പത്രമാണ് സന്ദര്‍ശന തീയതികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഗവണ്‍മെന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
പ്രസിഡന്റ് പദവിയിലേറിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ യാത്രയാകും ഇത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 13നും 15നും മദ്ധ്യേ കൊളംമ്പോയില്‍ സന്ദര്‍ശനം നടത്തും. തെരഞ്ഞെടുപ്പില്‍ വിജയിച്ച സിരിസേനയെ അഭിനന്ദനം അറിയിക്കാന്‍ ഫോണ്‍ ചെയ്ത മോദി അദ്ദേഹത്തെ ഇന്ത്യ സന്ദര്‍ശിക്കാനായി ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച സിരിസേന താന്‍ അധികാരത്തിലേറി ആദ്യ നൂറ് ദിവസങ്ങള്‍ക്കകം സന്ദര്‍ശനം നടത്തുമെന്ന് സൂചനയും നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























