Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള തീരുമാനം.. രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെട്ടു.. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി..

01 FEBRUARY 2026 12:29 PM IST
മലയാളി വാര്‍ത്ത

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള തീരുമാനത്തിനെതിരായ പരാതികളിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെട്ടു. പരാതി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ രാഷ്ട്രപതിയുടെ ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി. ഇതുസംബന്ധിച്ച അറിയിപ്പ് പരാതിക്കാരായ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിക്ക് ലഭിച്ചു.ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾക്ക് രാജ്യം ആദരം നൽകുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്യാമ്പയിൻ കമ്മിറ്റി രാഷ്ട്രപതിക്ക് നിവേദനം നൽകിയത്. മുൻപ് പത്മ പുരസ്‌കാരങ്ങളെ പരസ്യമായി അധിക്ഷേപിച്ച വ്യക്തിക്ക് അത്തരമൊരു ഉന്നത ബഹുമതി നൽകുന്നത് പുനഃപരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

വെള്ളാപ്പള്ളിക്ക് പുരസ്‌കാരം നൽകുന്നതിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയെ കൂടാതെ എസ്എൻഡിപി സംരക്ഷണ സമിതിയും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി 21-ഓളം ക്രിമിനൽ കേസുകളിൽ വെള്ളാപ്പള്ളി പ്രതിയാണ് എന്നും പത്മവിഭൂഷൺ ജേതാവ് കൂടിയായ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ വെള്ളാപ്പള്ളിയും പ്രതിപ്പട്ടികയിലുണ്ട്. കൂടാതെ തട്ടിപ്പ് കേസുകളിൽ പ്രതിയായ ഒരാൾക്ക് പുരസ്‌കാരം നൽകുന്നത് നിയമവിരുദ്ധമാണെന്നും, ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും സംരക്ഷണ സമിതി വ്യക്തമാക്കി.രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചാണ് വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പ്രഖ്യാപിച്ചത്.

പൊതുരംഗത്തെ പ്രവർത്തനങ്ങൾ മുൻനിർത്തിയായിരുന്നു പുരസ്‌കാരം. കേരളത്തിൽ നിന്ന് നടൻ മമ്മൂട്ടിയും ഇത്തവണ പത്മഭൂഷണ് അർഹനായിരുന്നു.വി.എസ്. അച്യുതാനന്ദൻ (മരണാനന്തര ബഹുമതി), ജസ്റ്റിസ് കെ.ടി. തോമസ്, എൻ. നാരായണൻ എന്നിവർക്ക് പത്മവിഭൂഷൺ ലഭിച്ച വർഷം തന്നെ വെള്ളാപ്പള്ളിക്ക് പുരസ്‌കാരം നൽകാനുള്ള തീരുമാനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.മൈക്രോ ഫിനാൻസ് കേസിൽ  തുടരന്വേഷണത്തിന് കോടതി  ഉത്തരവിട്ടത് ഏതാനും മാസങ്ങൾക്ക് മുമ്പാണ്. .   വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടെതായിരുന്നു ഉത്തരവ്. അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

 

അഴിമതി നടന്നിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി കോടതി.  എന്നാൽ വെള്ളാപ്പള്ളിയായതിനാൽ ഒന്നും നടന്നില്ല. കോടതിയും മറ്റ് ജോലികളിലായി. എസ്.എൻ.ഡി.പി യൂണിയൻ ശാഖകള്‍ വഴി നടത്തിയ മൈക്രോഫിനാൻസ് തട്ടിപ്പില്‍ 15 കോടിയിലധികം കോടിയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വിഎസിന്റെ പരാതി. പിന്നോക്ക ക്ഷേമ കോർപ്പറേഷനിൽ നിന്നെടുത്ത വായ്പ വലിയ പലിശ നിരക്കിൽ താഴേക്ക് നൽകി തട്ടിപ്പ് നടത്തിയെന്നും പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയ വിജിലൻസ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. സംസ്ഥാനത്തുടനീളം 124 കേസുകളാണ് വിജിലൻസ് അന്വേഷിച്ചത്.ഹൈക്കോടതി നിർദ്ദേശ പ്രകാരം എറണാകുളം റെയ്ഞ്ച് എസ്പി ഹിമേന്ദ്രനാഥാണ് അന്വേഷണങ്ങള്‍ ഏകോപിച്ചത്. വിജിലൻസ് അന്വേഷിച്ചതിൽ അഞ്ച് കേസുകളാണ് എഴുതി തളളാൻ തീരുമാനിച്ചത്.

 

മൈക്രോ ഫിനാൻസ് വായ്പകളായി നൽകിയ പണം സർക്കാരിലേക്ക് തിരികെ അടച്ചുവെന്നും താഴേത്തട്ടിലേക്ക് പണം നൽകിയതിൽ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണ് വിജിലൻസിന്റെ ഇപ്പോഴത്തെ കണ്ടെത്തൽ. 54 കേസിലും അന്വേഷണം അന്തിമഘട്ടത്തിലാണ്.   അന്വേഷണം നടക്കുന്നതിനിടെ എല്ലാ ശാഖകളിൽ നിന്നും പണം തിരികെ അടച്ചു വിജിലൻസ് അന്വേഷണത്തിൽ നിന്നും തലയൂരിയിരുന്നു. സാമ്പത്തിക നഷ്ടം വന്നില്ലെന്ന് ചൂണ്ടികാട്ടി ഇതോടെ വിജിലൻസും പിന്നോട്ടുപോയി. അന്വേഷണം അവസാനിപ്പിച്ച നൽകിയ റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ട് വി.എസിന് തൃശൂർ വിജിലൻസ് കോടതി നോട്ടീസ് നൽകി. മൈക്രോ ഫിൻൻസ് നടത്തിപ്പിന്റെ കോ-ഓഡിനേറ്ററായിരുന്നു മഹേശൻ അന്വേഷണത്തിനിടെ ആത്മഹത്യ ചെയ്തിരുന്നു.

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെടുത്തി ആത്മഹത്യക്ക് പിന്നിൽ വെളളപ്പള്ളിക്കും തുഷാറിനുമെതിരെ ആക്ഷേപമുയർന്നിരുന്നു. ഈ ആത്മഹത്യ കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്.മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിൽ  വിഎസ് അച്യുതാനന്ദന് വേണ്ടി മകൻ കോടതിയിൽ ഹാജരായിയിരുന്നു.ഇതേ മകനെ ഉപയോഗിച്ച് കേസിൽ നിന്നും തലയൂരാനാണ് പിണറായി ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുടെ ശ്രമം. കഴിഞ്ഞ സിറ്റിംഗിൽ വി എസിന്റെ മകൻ അരുൺ കുമാർ കോടതിയിൽ ഹാജരായി തന്റെ പിതാവ് രോഗാതുരനാണെന്ന് അറിയിച്ചിരുന്നു. കേസുമായി മുന്നോട്ടു പോകാൻ താൽപ്പര്യമില്ലെന്ന മട്ടിലാണ് അരുൺ കുമാർ സംസാരിച്ചത്. ഇത് സി പി എം നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നായിരുന്നു. എന്നാൽ കേസുമായി മുന്നോട്ട്  പോകാനാണ് കോടതി തീരുമാനിച്ചത്. വി എസിന്റെ പ്രഖ്യാപിത ശത്രുവായിരുന്നു  വെള്ളാപ്പള്ളി.

  വി.എസിന് തീരെ ശരീര സുഖമില്ലാത്ത സാഹചര്യത്തിൽ കേസ് തള്ളി പോകുമെന്നാണ് വെള്ളാപ്പള്ളി  കരുതിയത്. എന്നാൽ കോടതി കർശന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇത് പിണറായി പ്രതീക്ഷിച്ചില്ല. പിണറായിയും വെള്ളാപ്പള്ളിയുമായി സുശക്തമായ ബന്ധം നിലനിൽക്കുന്നുണ്ട്.  ഇതിന്റെ  ഭാഗമായാണ് വിജിലൻസ് കേസുകൾ അട്ടിമറിച്ചത്. വിജിലൻസ് ഭരിക്കുന്ന പിണറായി പറയുന്ന മാതൃകയിൽ മാത്രമാണ് ഉദ്യോഗസ്ഥർ പെരുമാറുക. വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള കേസായതിനാൽ സർക്കാരിന്റെ നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്.ശബരിമല യുവതീ പ്രവേശന വിധി വന്നതിന് പിന്നാലെയുണ്ടായ വൻ എതിർപ്പുകളെ നേരിടാനായിരുന്നു സർക്കാർ മുൻകയ്യെടുത്ത്  നവോത്ഥാന സമിതി ഉണ്ടാക്കിയത്.     ഇതിന്റെ നേതൃത്വത്തിൽ വെള്ളാപള്ളി ഉണ്ടായിരുന്നു.  വനിതാമതിലടക്കം തീർത്ത്  മുന്നോട്ട് പോയ സമിതി പിന്നെ നിർജ്ജീവമായി.എക്കാലവും വെള്ളാപ്പള്ളിയെ സഹായിക്കുന്ന നിലപാടാണ് പിണറായി സ്വീകരിച്ചിട്ടുള്ളത്. വെള്ളാപ്പള്ളിക്ക് ഡി ലിറ്റ് നൽകാൻ പോലും പിണറായി തീരമാനിച്ചിരുന്നു. കാന്തപുരത്തിനും വെള്ളാപ്പള്ളി നടേശനും ഡിലിറ്റ് നൽകാനുള്ള നീക്കം  ഗവർണറാണ്  പൊളിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളിക്ക് വേണ്ടിയും മന്ത്രി മുഹമ്മദ് റിയാസ് കാന്തപുരത്തിന് വേണ്ടിയും സർവകലാശാലാ ഉന്നതരോട് ശുപാർശ ചെയ്തെന്നാണ് സേവ്  യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണറെ അറിയിച്ചത്.   ഇത് വിവാദമായപ്പോൾ  കാന്തപുരം ഡിലിറ്റ് വേണ്ടെന്ന് പ്രഖ്യാപിച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർക്കും വെള്ളാപ്പള്ളി നടേശനും ഡി ലിറ്റ് നല്കാനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നീക്കത്തിനെതിരെ ഗവർണർക്ക് പരാതി ലഭിച്ചതോടെയാണ്     ആരിഫ് മുഹമ്മദ് ഖാൻ വർധിത വീര്യത്തോടെ രംഗത്തിറങ്ങിയത്.ഇന്നത്തെ പരാതിക്കാരായ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയത്. സാംസ്‌ക്കാരിക മണ്ഡലത്തിനും വൈജ്ഞാനിക മേഖലയ്ക്കും ഉന്നത സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന് സർവകലാശാലാ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള ഓണററി ഡോക്ടറേറ്റ് ബിരുദം കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും നൽകാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ  നീക്കം പുനപരിശോധിക്കണമെന്നാണ് കാലിക്കറ്റ് വൈസ് ചാൻസലറോടും, ഡിഗ്രിക്ക് അംഗീകാരം നൽകരുതെന്ന് ഗവർണറോടും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ആവശ്യപ്പെട്ടു. രാഷ്ട്രപതിക്ക് പോലും ഡിലിറ്റ് ബിരുദം നൽകുവാൻ വിസമ്മതിച്ചിരിക്കുമ്പോഴാണ് കാലിക്കറ്റ് സർവകലാശാല ഇവർ രണ്ടു പേർക്കും ഡിലിറ്റ് ബിരുദം നൽകി ആദരിക്കുവാനുള്ള പ്രമേയം അനുഭാവപൂർവ്വം പരിഗണിച്ചത്.   ജാതിമത പ്രീണനത്തിന്റെ ഭാഗമായി ഇടതുപക്ഷ സർക്കാരിൻറെ നിർദ്ദേശാനുസരണമാണ് പ്രമേയം അവതരിപ്പിക്കുവാൻ അപ്രധാനിയായ ഒരു സിൻഡിക്കേറ്റ് അംഗത്തിന് വൈസ് ചാൻസിലർ അനുമതി നൽകിയതെന്ന് പരാതിയിൽ ആരോപിച്ചു. സർവകലാശാലയെ ഉപയോഗിച്ച് സമുദായങ്ങളെ കൂടെ നിർത്തുവാനുള്ള  രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ് ഡോക്ടറേറ്റ് നൽകാനുള്ള കാലിക്കറ്റിന്റെ തീരുമാനം. സർവകലാശാലകൾ ഓണററി ഡോക്ടറേറ്റ് ബിരുദം നൽകിയിട്ടുള്ളവരുടെ സംഭാവനകൾ പരിശോധിച്ച ശേഷം, ഇവർ രണ്ടുപേരും സാംസ്‌കാരിക - വൈജ്ഞാനിക മേഖലകൾക്ക് നൽകിയിട്ടുള്ള സംഭാവനകൾ വ്യക്തമാക്കുവാൻ കാലിക്കറ്റ്‌ സർവ്വകലാശാല തയ്യാറാ വണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.  

  രാഷ്ട്രപതിയായിരിക്കെ രാംനാഥ് കോവിന്ദിന്  ഡിലിറ്റ് നൽകണമെന്ന് ഗവർണർ കേരള സർവകലാശാലയോട് ആവശ്യപെട്ടിരുന്നു.എന്നാൽ സർവകലാശാല  അത് നിരസിച്ചു.ഗവർണർക്കുള്ള വി സി യുടെ കത്ത് പുറത്തായതോടെയാണ് വിവാദമായത്. വിഷയത്തിൽ രാജ്ഭവന്റെ വിശ്വാസ്യത ചോദ്യംചെയ്ത് സിപിഎം രംഗത്തെത്തി.  ഗവർണറുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ പുറത്തായെന്നായിരുന്നു സിപിഎം നിലപാട്. അതായത് വസ്തുതകൾ ചോർത്തുന്നയാളായി ഗവർണറെ   സി പി എം മാറ്റി. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതിനെ സിപിഎം എതിർത്തിരുന്നു. രാഷ്ട്രീയ പശ്ചാത്തലത്തിൽ രാഷ്ട്രപതിയായ രാം നാഥ് കോവിന്ദിന് ഡി ലിറ്റ് നൽകേണ്ടതില്ലെന്നായിരുന്നു സിപിഎം നേതൃത്വം സിൻഡിക്കേറ്റിലെ പാർട്ടി പ്രതിനിധികളെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് വിസി ഗവർണറെ നേരിൽക്കണ്ട് കത്ത് നൽകിയത്. ആ കത്ത് വി സി യും ഗവർണറും മാത്രമാണ് കണ്ടിട്ടുള്ളത്.     ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലര്‍ നിയമന വിവാദത്തിൽ മുൻ മന്ത്രി കെടി ജലീലിനെതിരെ വിവാദ വെളിപ്പെടുത്തലുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നപ്പോഴും പിണറായി ഇടപെട്ടു. മുസ്ലീം വിഭാഗത്തിൽ നിന്ന് ഒരാളെ വിസി ആക്കണമെന്നത് ആവശ്യമായിരുന്നു എന്ന് ജലീൽ നേരിട്ട് പറഞ്ഞു എന്നാണ് വെള്ളാപ്പള്ളി വെളിപ്പെടുത്തിയത്.  ശ്രീ നാരായണ ഗുരു ഓപ്പൺ സര്‍വ്വകലാശാല വിസി ആയി മുബാറക്ക് പാഷയെ നിയമിച്ചതിനെതിരെ കടുത്ത പ്രതിഷേധവും അമര്‍ഷവുമാണ് സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളിക്ക് ഉണ്ടായിരുന്നത്.എന്നാൽ പിണറായി പറഞ്ഞതോടെ വെള്ളാപ്പള്ളി പിൻമാറി.

 

കഴിഞ്ഞ പാർലെമെന്റ് ഇലക്ഷനിൽ കോട്ടയത്ത് തുഷാറിനെ മത്സരിപ്പിക്കാൻ നടേശൻ തീരമാനിച്ചപ്പോൾ പിണറായിക്ക് എതിർക്കാമായിരുന്നു. സി പി എം മത്സരിക്കുന്ന ആലപുഴയിലോ പത്തനംതിട്ടയിലോ ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ പിണറായി എതിർക്കുമായിരുന്നു. കോട്ടയം ഘടകകക്ഷിയുടെ സീറ്റായതിനാലാണ് പിണറായി പ്രതികരിക്കാതിരുന്നത്.  സി പി ഐയുടെ സീറ്റുകളിലും സി പി.എം ഇത്തരം തൊഴുത്തിൽകുത്ത് നടത്തിയിരുന്നു. പ്രതികരിക്കാൻ സി പി ഐക്ക് കഴിയാത്തതിനാൽ ഒന്നും സംഭവിച്ചില്ല. എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ  ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശനെ പ്രതിചേർക്കാൻ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു എന്നാൽ സ്വന്തം സർക്കാർ  അദ്ദേഹത്തെ  ഒന്നും  ചെയ്തില്ല. 

 

വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളി, മാനേജർ കെ എല്‍ അശോകൻ എന്നിവരെയും പ്രതി പട്ടികയിൽ ചേർക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. മൂന്നുപേർക്കും എതിരെ ആത്മഹത്യാ കുറ്റമാണ് ചുമത്തുക. മഹേശൻ ആത്മഹത്യാ കുറിപ്പിൽ  ഇവരുടെ പേരുകൾ പരാമർശിച്ചിരുന്നു. 2020 ജൂലൈയിലാണ് കണിച്ചുകുളങ്ങരയിലെ എസ്എൻഡിപി ഓഫീസിനകത്ത് മഹേശനെ  മരിച്ച നിലയിൽ കണ്ടെത്തിയത് . അന്വേഷണത്തിൽ ആത്മഹത്യ തന്നെയാണെന്ന് കണ്ടെത്തിയിരുന്നു . വെള്ളാപ്പള്ളിക്കും ക്രൈം ബ്രാഞ്ച് മേധാവിക്കും പ്രത്യേകമായി കത്തെഴുതി അവ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനുശേഷം ആയിരുന്നു ആത്മഹത്യ.  മൈക്രോ ഫിനാൻസ് കേസുമായി ബന്ധപ്പെട്ട്  മഹേശനെതിരെ   സാമ്പത്തിക ക്രമക്കേട്  അടക്കമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. 

 

കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന്  ഹാജരായ പിന്നാലെയായിരുന്നു അദ്ദേഹം ആത്മഹത്യ ചെയ്തത്. മൈക്രോ തട്ടിപ്പ് തന്റെ തലയിലാവും എന്ന് മനസിലാക്കിയപ്പോഴാണ്  മഹേശൻ ആത്മഹത്യ ചെയ്തത്. വെള്ളാപ്പള്ളി നടേശൻ ഇത്തരത്തിൽ തന്ത്രപരമായി കളിക്കുകയായിരുന്നു. മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി അകത്താകേണ്ടതായിരുന്നു. പിണറായി സഹായിച്ചത് കൊണ്ട് അത് സംഭവിച്ചില്ല. വെള്ളാപ്പള്ളി നടേശനെതിരെ കോടതി ഉത്തരവ് ഉണ്ടായെങ്കിലും കോടതിക്ക് നേരിട്ട് അന്വേഷിക്കാൻ കഴിയില്ല. വിജിലൻസാണ് വീണ്ടും അന്വേഷിക്കുക. വീണ്ടും അന്വേഷണം നടത്തി വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ പിണറായിക്ക് നേട്ടം കൊയ്യാം. തെരഞ്ഞടുപ്പാണ് വരാൻ പോകുന്നത്.

 

ഏതായാലും രാഷ്ട്രപതിക്ക് ഇതൊന്നും ഒരു വിഷയമേയല്ല. അതിനാൽ പത്മ പുരസ്കാരം തെറിക്കാൻ തന്നെയാണ് സാധ്യത. വിവിധ കോടതികളിൽ കേസ് നടക്കുന്ന ഒരാൾക്ക് പത്മാ പുരസ്കാരം നൽകുന്നതിൽ നിയമപരമായ തടസ്സമുണ്ട്. കേന്ദ്രസർക്കാർ ഇക്കാര്യം പുരസ്കാരം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ശ്രദ്ധിക്കേണ്ടതായിരുന്നു . എന്നാൽ അതുണ്ടായില്ല. രാഷ്ട്രപതിയാണ് പത്മാ പുരസ്കാരത്തിന്റെ കാര്യത്തിൽ അവസാനവാക്ക്. രാഷ്ട്രപതിയുടെ ഇടപെടൽ ഉണ്ടായാൽ പുരസ്കാരം നിഷേധിക്കപ്പെടാം. വെള്ളാപ്പള്ളിയും പിണറായിയും തമ്മിൽ കൈകോർക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ വെള്ളാപ്പള്ളിയെ രക്ഷിക്കാൻ കേന്ദ്രസർക്കാർ രംഗത്തുണ്ടാവില്ല എന്ന് തന്നെ കരുത്തേണ്ടിയിരിക്കുന്നു.  മാത്രവുമല്ല രാഷ്ട്രപതി എടുക്കുന്ന സ്വതന്ത്രമായ തീരുമാനങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടുന്ന പതിവ് നിലവിലില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (6 minutes ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (1 hour ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (1 hour ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (1 hour ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (11 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (11 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (11 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (11 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (11 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (12 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (12 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (13 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (14 hours ago)

Malayali Vartha Recommends