സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി... ഈ പാർട്ടിയിൽ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു...

സി.ജെ.റോയിയുടെ മരണം . മലയാളികൾക്കും ബിസിനസ് ലോകത്തുള്ളവർക്കും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത് .
എന്തുകൊണ്ടാണ് ഐടി വകുപ്പ് അടക്കമുള്ള കേന്ദ്ര ഏജൻസികൾ സി.ജെ.റോയിയെ വിടാതെ പിന്തുടർന്നതെന്ന കാര്യം വ്യക്തമായിട്ടില്ല. ദുബായിലെ റോയിയുടെ ബിസിനസ് ഇടപാടുകളെ ഐടി വകുപ്പ് സംശയത്തോടെ കണ്ടതിന്റെ കാരണവും വ്യക്തമല്ല.കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപറേറ്റ് സ്ഥാപനങ്ങൾ മുഴുവൻ ബെംഗളൂരുവിലായിരുന്നിട്ടും കർണാടകയിലെ ഐടി ഉദ്യോഗസ്ഥരെ മാറ്റി നിർത്തി കൊച്ചിയിലെ ഐടി യൂണിറ്റാണ് അന്വേഷണവും പരിശോധനകളും നടത്തിയിരുന്നത്.
റോയിയുടെ അസ്വാഭാവിക മരണത്തിനു ശേഷവും ഇതേക്കുറിച്ചു വ്യക്തമായി പ്രതികരിക്കാൻ ആദായനികുതി ഉദ്യോഗസ്ഥരോ വകുപ്പോ തയാറായിട്ടില്ല.കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബിസിനസ് ദുബായിയിലേക്കു കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം നവംബറിൽ ദുബായിൽ വൻ പാർട്ടി റോയ് സംഘടിപ്പിച്ചിരുന്നു.മലയാള ചലച്ചിത്രപ്രവർത്തകർ ഉൾപ്പെടെ ഇതിൽ പങ്കെടുത്തു. ഈ പാർട്ടിയിൽ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു.
ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണു റോയിയുമായി അടുപ്പമുള്ളവരിൽ ചിലരെ ഏജൻസികൾ ചോദ്യം ചെയ്തത്.കോൺഫിഡന്റ് ഗ്രൂപ്പിന്റെ കേരളത്തിലെ റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കു വേണ്ടി സ്ഥലം വിട്ടുകൊടുത്തു നിർമാണത്തിനു കാത്തിരുന്നവർ പലരും റോയിയുടെ മരണത്തോടെ ആശങ്കയിലാണ്. കേരളത്തിലെ പദ്ധതികൾക്കു വേണ്ടി ദുബായിൽനിന്നു നിക്ഷേപകരെ കണ്ടെത്താനുള്ള ശ്രമങ്ങൾ റോയ് നടത്തിയിരുന്നു.നിറയൊഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയ്‌യുടെ വിയോഗത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ.
സൗഹൃദത്തിനുമപ്പുറമുള്ള ബന്ധമായിരുന്നു റോയ്‌യുമായി ഉണ്ടായിരുന്നതെന്ന് മോഹൻലാൽ ഫേസ്‌ബുക്ക് കുറിപ്പിൽ സ്മരിച്ചു. വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കുറിച്ചു.എന്റെ പ്രിയ സുഹൃത്ത് സി ജെ റോയ്‌യുടെ വിയോഗം വിശ്വസിക്കാനാവുന്നില്ല. ഈ അതിയായ ദുഃഖത്തിൽ കുടുംബത്തിനൊപ്പം ചേരുന്നു. സൗഹൃദത്തിനപ്പുറമുള്ള ബന്ധമായിരുന്നു. എപ്പോഴും സ്‌നേഹത്തോടെയും ഊഷ്മളതയോടെയും ഓർമിക്കപ്പെടും', എന്നായിരുന്നു മോഹൻലാലിന്റെ കുറിപ്പ്.ഇൻകം ടാക്‌സ് റെയ്‌ഡിനിടെയാണ് സി ജെ റോയ്‌യെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് സി ജെ റോയ്‌യുടെ സഹോദരൻ സി ജെ ബാബു ആരോപിച്ചു. ഗുരുവായൂർ സ്വദേശി ജോസഫിന്റെയും ത്രേസ്യയുടെയും മകനാണ് സി ജെ റോയ് എന്നറിയപ്പെട്ട ചിരിയങ്കണ്ടത്ത് ജോസഫ് റോയ്. ബംഗളൂരുവിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാരീസിൽ നിന്ന് ഉന്നതവിദ്യാഭ്യാസം നേടി. ബഹുരാഷ്ട്ര കമ്പനിയായ എച്ച്‌പിയിൽ പ്ലാനിംഗ് മാനേജരായി ജോലിചെയ്തതിനുശേഷമാണ് 2005ൽ കോൺഫിഡന്റ് ഗ്രൂപ്പ് ആരംഭിച്ചത്.
20 വർഷത്തിനിടെ 8000ത്തിലധികം കോടി ആസ്തിയുള്ള കമ്പനിയായി വളർന്നു.മലയാളത്തിലും കന്നഡയിലുമായി പത്തിലേറെ സിനിമകൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രം 'കാസനോവ'യിലൂടെയാണ് നിർമാണരംഗത്തെത്തിയത്. ഏറ്റവും ഒടുവിലായി നിർമിച്ച ചിത്രത്തിന്റെ റിലീസ് ആദ്യം നിശ്ചയിച്ച ദിവസമാണ് സി ജെ റോയ് സ്വയം ജീവനൊടുക്കിയത്.
https://www.facebook.com/Malayalivartha

























