Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

വീണ്ടും ഇസ്രയേലിന്റെ സംഹാരതാണ്ഡവം.. ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 32 മരണം;..വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം ഏറ്റവുമധികം പേര്‍ കൊല്ലപ്പെട്ട ആക്രമണം

01 FEBRUARY 2026 10:43 AM IST
മലയാളി വാര്‍ത്ത

More Stories...

ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനായി നാൽപതിലധികം രാഷ്ട്രങ്ങൾ പങ്കെടുക്കുന്നതും യു കെ ആതിഥേയത്വം വഹിക്കുന്നതുമായ ഉച്ചകോടിയിൽ ഇന്ത്യയും....

യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ് വിജയം പ്രഖ്യാപിച്ച് ട്രംപ് ഇറാന് റീത്ത് വച്ച് കൊട്ടിക്കലാശം കരഞ്ഞു വിളിച്ച് IRGC

ഇറാൻ ഇനി അമേരിക്കയ്ക്ക് വെല്ലുവിളിയല്ല; സൈനിക ശക്തിയെ തകർത്തെന്ന് ഡൊണാൾഡ് ട്രംപ്...

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം

ഇറാനെ കൂട്ടത്തോടെ വിഴുങ്ങി IRGC ..!ശവങ്ങൾ എണ്ണി മടുത്തു തല ,തല തിന്നുന്നു ഇനി രക്ഷയില്ല...! യുദ്ധം അവസാനിക്കുന്നു...!

പശ്ചിമേഷ്യയില്‍ സമാധാനത്തിന് വഴിയൊരുക്കി പ്രഖ്യാപിക്കപ്പെട്ട വെടിനിര്‍ത്തല്‍ കരാര്‍ കാറ്റില്‍പ്പറത്തി ഗാസയില്‍ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം.ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഗാസയില്‍ 2 സ്ത്രീകളും 6 കുട്ടികളും ഉള്‍പ്പെടെ 32 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 10ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം ഗാസയില്‍ ഏറ്റവുമധികം പേര്‍ കൊല്ലപ്പെട്ട ആക്രമണമാണിത്.ഗാസ സിറ്റിയില്‍ ഹമാസ് നിയന്ത്രണത്തിലുള്ള ഷെയ്ഖ് റദ്വാന്‍ പൊലീസ് സ്റ്റേഷനു നേരെ നടന്ന വ്യോമാക്രമണത്തില്‍ ഓഫിസര്‍മാര്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു.

സമീപമുള്ള ഒരു അപ്പാര്‍ട്‌മെന്റില്‍ ബോംബ് വീണ് 3 കുട്ടികളും 2 സ്ത്രീകളും കൊല്ലപ്പെട്ടു. ഖാന്‍ യൂനിസില്‍ അഭയാര്‍ഥികള്‍ താമസിച്ചിരുന്ന ടെന്റിനു നേരെയുണ്ടായ ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടു.ഗാസ സിറ്റിയിലെ സെയ്തുന്‍ പരിസരത്തുള്ള ജനവാസ മേഖലയിലാണ് ഇസ്രയേല്‍ പ്രധാനമായും ബോംബ് വര്‍ഷിച്ചത്. ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ അഭയം പ്രാപിച്ച കെട്ടിടത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 10 പേര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിലും റഫയിലുമുണ്ടായ ഷെല്ലാക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

 

തങ്ങളുടെ സൈനികര്‍ക്കു നേരെ ഹമാസ് വെടിയുതിര്‍ത്തെന്നും ഇതിന് തിരിച്ചടിയായാണ് ആക്രമണം നടത്തിയെന്നുമാണ് ഇസ്രയേല്‍ പ്രതിരോധ സേനയുടെ വിശദീകരണം.എന്നാല്‍ ഹമാസ് ഈ ആരോപണം പൂര്‍ണ്ണമായും നിഷേധിച്ചു.റഫയില്‍ ഒരു തുരങ്കത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ 3 ഹമാസ് പ്രവര്‍ത്തകരെ വധിച്ചതായി ഇസ്രയേല്‍ സേന അറിയിച്ചു. ഒരു ഹമാസ് കമാന്‍ഡര്‍ അറസ്റ്റിലായിട്ടുമുണ്ട്. ഇസ്രയേല്‍ സൈനികര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും വെടിനിര്‍ത്തല്‍ ലംഘിക്കാന്‍ ഇസ്രയേല്‍ മനഃപൂര്‍വം നടത്തുന്ന പ്രകോപനമാണിതെന്നും ഹമാസ് വക്താക്കള്‍ അറിയിച്ചു.

ഒക്ടോബറില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന് പുതിയ ആക്രമണങ്ങള്‍ കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇതിനോടകം നൂറുകണക്കിന് തവണ ഇസ്രയേല്‍ കരാര്‍ ലംഘിച്ചതായി യുഎന്‍ നിരീക്ഷകരും മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു. ഗാസയില്‍ പട്ടിണിയും പകര്‍ച്ചവ്യാധികളും പടരുന്നതിനിടയിലുണ്ടായ ഈ പുതിയ കടന്നാക്രമണം മേഖലയിലെ മാനുഷിക ദുരിതം ഇരട്ടിയാക്കും.മധ്യഗാസയില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിന്റെ നീക്കം സമാധാന കരാറിനെ അട്ടിമറിക്കാനാണെന്ന് പലസ്തീന്‍ അതോറിറ്റി കുറ്റപെടുത്തി.

 

വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം ഇസ്രയേല്‍ ആക്രമണങ്ങളില്‍ 513 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.അതിനിടെ ഇറാനുമേല്‍ ആക്രമണ ഭീതി ഉരുണ്ടുകൂടിയതിനിടെ, ഇസ്രായേലിന് 667 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി യു.എസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (10 minutes ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (34 minutes ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (58 minutes ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (1 hour ago)

സാമ്പത്തിക തർക്കം... വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

ഫ്ളാറ്റിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച കേസ്... വീട്ടുജോലിക്കാരി അറസ്റ്റിൽ‌  (2 hours ago)

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും  (2 hours ago)

  ഭീകരതയ്ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്  (2 hours ago)

ആശ്വാസത്തോടെ... വയനാട് വടക്കനാട്-വള്ളുവാടി മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയ കാട്ടാനയെ മയക്കുവെടി വെച്ചു  (3 hours ago)

വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...  (3 hours ago)

ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്ന കോഴിക്കോട് ജില്ലയിലെ വടകര വളയം ചുഴലി സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു  (3 hours ago)

​ സംസ്ഥാ​ന​ത്ത് ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലെ റേ​ഷ​ൻ വി​ഹി​തം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഒ​രു​മി​ച്ച് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീരുമാനം.... നാളെ മുതൽ വിതരണം ആരംഭിക്കും  (4 hours ago)

ആഭ്യന്തര സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്താൻ ഇന്നലെ രാത്രി ഡൽഹിയിൽ പത്തിടത്ത് മോക്ക് ഡ്രിൽ നടത്തി  (4 hours ago)

Malayali Vartha Recommends