ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..

കോണ്‍ഫിഡന്റ് ഗ്രൂപ്പു ചെയര്‍മാന്‍ ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത നീക്കാന്‍ അന്വേഷണം തുടരുകയാണ്. എന്തിനാണ് റോയി ജീവനൊടുക്കിയത് എന്നത് സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങളില്‍ ഏറെ വിവാദങ്ങള്‍ നിലനില്‍ക്കുന്നു. ആദായ നികുതി വകുപ്പിന്റെ സമ്മര്‍ദ്ദമാണെന്ന് കുടുംബം ആരോപിക്കുമ്പോഴും പുറത്തുവരുന്ന വാര്‍ത്തകളിലില്‍ പൊരുത്തക്കേടുകളും വൈരുധ്യങ്ങളും ദൃശ്യമാണ്. ആദായ നികുതി വകുപ്പില്‍ നിന്നും സമ്മര്‍ദ്ദങ്ങളൊന്നും റോയി നേരിട്ടില്ലെന്നാണ് അവര്‍ വിശദീകരിക്കുന്നത്.
അറസ്റ്റു ഭയന്നു എന്ന വാദവും നിലനില്‍ക്കില്ല. ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യതയുണ്ട്.മൂന്ന് ദിവസം തടഞ്ഞ് വച്ച് റെയ്ഡ് നടത്തിയെന്ന വാദം അടക്കം റോയിയുടെ ബന്ധുക്കള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, അങ്ങനെ സംഭവിച്ചവെങ്കില്‍ മൊബൈല്‍ ഫോണും തോക്കും എങ്ങനെ കൈവശമിരുന്നു? മുറിയില്‍ കയറി കതക് പൂട്ടാന്‍ എങ്ങനെ അനുമതി കിട്ടി എന്ന ചോദ്യവും ഉയരുന്നുണ്ട്. കോണ്‍ഗ്രസ് ഗ്രൂപ്പ് എംഡി ജോസഫ് പറയുന്നതില്‍ നിന്നും ആദായക നികുതി വകുപ്പ് സമ്മര്‍ദ്ദം ഉണ്ടായില്ലെന്ന സൂചനയും ഉയര്‍ത്തുന്നതാണ്.
ദിവസവും ജീവിതം ആഘോഷമാക്കണമെന്നു സ്ഥിരമായി പറഞ്ഞിരുന്നയാള്‍ അന്നു വൈകിട്ട് മൂന്നു മണിയോടെ ബെംഗളൂരു റിച്ച്മണ്ട് സര്‍ക്കിളിനടുത്ത് ലോങ്‌ഫോഡ് റോഡിലുള്ള സ്വന്തംഓഫിസിലെ കാബിനിലേക്ക് കയറുന്നു. പിന്നാലെയാണ് ദാരുണായ സംഭവം ഉണ്ടായത്. 'എനിക്ക് അമ്മയുമായി സംസാരിക്കണം. കുറച്ചു സ്വകാര്യത വേണം' അദ്ദേഹം കമ്പനിയുടെ എംഡി ടി.എ.ജോസഫിനോടു പറഞ്ഞു. ജോസഫ് പുറത്തിറങ്ങി കുറച്ചുകഴിഞ്ഞു നോക്കുമ്പോള്‍ മുറി അകത്തു നിന്നു പൂട്ടിയിരിക്കുന്ന നിലയില്‍. ചവിട്ടിത്തുറന്ന് അകത്തു കയറുമ്പോള്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്റെ കസേരയില്‍ ചാരിയിരിക്കുന്ന ചിരിയങ്കണ്ടത്ത് ജോസഫ് റോയ് എന്ന സി.ജെ.റോയിയെയാണ് കാണുന്നത്.
നെഞ്ചില്‍നിന്നു ചോര ഒഴുകുന്നു..ബെംഗളൂരു അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ.ജോസഫ് നല്‍കിയ പരാതിയില്‍ പറയുന്ന വിശദാംശങ്ങലാണ് ഇങ്ങനെ. ലൈസന്‍സുള്ള 0.25 പിസ്റ്റള്‍ (റിവോള്‍വര്‍ അല്ല) റോയിയുടെ അടുത്തു കിടപ്പുണ്ടാരുന്നു. പക്ഷേ റോയിക്ക് ഇങ്ങനെ തോക്കുള്ള വിവരം അധികമാര്‍ക്കും അറിവുണ്ടായിരുന്നില്ല. ദിവസങ്ങളായി തുടരുന്ന ആദായ നികുതി റെയ്ഡ് മൂലം സമ്മര്‍ദം കലശലായിട്ടുണ്ടെന്ന് പലരോടും പറഞ്ഞിരുന്നു. ഫുക്കറ്റില്‍ വിനോദയാത്രയ്ക്കു പോയിരുന്ന സഹോദരന്‍ സി.ജെ.ബാബുവിനെ മരിക്കുന്ന ദിവസം രാവിലെ രണ്ടുതവണ വിളിച്ച് സമ്മര്‍ദമുണ്ടെന്ന് റോയി പറഞ്ഞിരുന്നു
https://www.facebook.com/Malayalivartha






















