ഖാദിയെ പ്രോത്സാഹിപ്പിക്കാൻ മഹാത്മ ഗാന്ധി ഗ്രാമസ്വരാജ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു... ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി, അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍, അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല

ഖാദിയെ പ്രോത്സാഹിപ്പിക്കാനായി മഹാത്മ ഗാന്ധി ഗ്രാമസ്വരാജ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാനായി ഇൻഫ്രാസ്‌ട്രക്ച്ചർ റിസ്‌ക് ഗ്യാരന്‍റി ഫണ്ട്. എഎസ്എംഇ ചാമ്പ്യൻമാരെ സൃഷ്ടിക്കാൻ 10000 കോടി വകയിരുത്തി
പൊതുചെലവ് 12.2 ലക്ഷം കോടിയാക്കി ഉയർത്തും. ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി. ഗഗനിയേയും സൂറത്തിനെയും ബന്ധിപ്പിച്ച് ഇടനാഴി
അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍
വാരാണസിയേയും പാറ്റ്നയെയും ബന്ധിപ്പിച്ച് ഉള്‍നാടൻ ജലപാത
ടെകസ്റ്റൈൽസ് മേഖലയുടെ ഉണര്‍വിന് സമര്‍ഥ് 2.0 പദ്ധതി
ഏഴ് അതിവേഗ റെയിൽ ഇടനാഴികള്‍ പ്രഖ്യാപിച്ചു. പുതുതായി ഏഴ് അതിവേഗ റെയിൽ ഇടനാഴികള്‍ ബജറ്റിൽ നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചെങ്കിലും കേരളം ഉള്‍പ്പെട്ടില്ല. കേരളത്തിനായി അതിവേഗ റെയിൽ പാത പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. മെട്രോമാൻ ഇ ശ്രീധരന്‍റെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽ പാതക്ക് കേന്ദ്രം അനുകൂലമാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ടായിരുന്നു.
പുതുതായി പ്രഖ്യാപിച്ച 7 അതിവേഗ റെയിൽ ഇടനാഴികള്‍ ഇവയാണ്.
മുംബൈ - പൂണെ
പൂണെ - ഹൈദരാബാദ്
ഹൈദരാബാദ് - ബെംഗളൂരു
ഹൈദരാബാദ് - ചെന്നൈ
ചെന്നൈ - ബെംഗളൂരു
ദില്ലി - വാരാണസി
വാരാണസി - സിലിഗുരി
അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല.
"
https://www.facebook.com/Malayalivartha
























