ബജറ്റില്‍ എല്‍പിജി സബ്‌സിഡി വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ എല്‍പിജി സബ്‌സിഡി വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 30% ആദായനികുതി നല്‍കുന്നവര്‍ക്ക് പാചകവാതക സബ്‌സിഡി നല്‍കില്ല. 10 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവരാണ് 30% ആദായനികുതി നല്‍കുന്നത്. ഇവര്‍ പാചകവാതക സബ്‌സിഡി അര്‍ഹിക്കുന്നില്ല എന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്.
അടുത്ത ഘട്ടമായി 20% ആദായനികുതി നല്‍കുന്നവരെയും സബ്‌സിഡിയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അഞ്ചു ലക്ഷം രൂപമുതല്‍ പത്തുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരാണ് 20% ആദായനികുതി നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























