പ്രവീണ്‍ തൊഗാഡിയ ബംഗളൂരുവില്‍ പ്രവേശിക്കുന്നത് വിലക്ക്

വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയെ ബംഗളൂരുവില്‍ പ്രവേശിക്കുന്നതില്‍ വിലക്കി. ഫെബ്രുവരി എട്ടിന് നടക്കുന്ന \'ഹിന്ദു വിരാട് സമവേഷ\' കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത് തടഞ്ഞുകൊണ്ട് സിറ്റി പൊലീസ് കമ്മിഷണര്‍ എം.എന്‍. റെഡ്ഡിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തൊഗാഡിയയുടെ പ്രകോപനപരവും തീവ്രവികാരമുണര്‍ത്തുന്നതുമായ പ്രസംഗം ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും സമാധാനം തകര്‍ക്കുമെന്നും പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ഫെബ്രുവരി 5 മുതല്‍ 11 വരെയാണ് നിരോധനം. എന്നാല്‍ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. എന്ത് വന്നാലും പരിപാടിയില്‍ തൊഗാഡിയ പങ്കെടുക്കുമെന്ന് സൂചനയാണ് വിശ്വഹിന്ദു പരിശത്ത് നേതാക്കള്‍ നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























