ബി.ജെ.പി നടത്തുന്നത് യു.പി.എയുടെ നയങ്ങളെന്ന് തരൂര്‍

ബി.ജെ.പി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് യു.പി.എയുടെ നയങ്ങളാണെന്ന് ശശി തരൂരിന്റെ ട്വീറ്റ്. ഒരുകാലത്ത് ബി.ജെ.പി എതിര്‍ത്തിരുന്നതും ഇവയായിരുന്നുവെന്നും തരൂര്‍ കുറ്റപ്പെടുത്തി. പഞ്ചസാരയ്ക്കുള്ള സബ്‌സിഡി, റെയില്‍വേ നിരക്ക് വര്‍ധന, വിദേശനിക്ഷേപം,ജി.എസ്.റ്റി, ഇന്ത്യ അമേരിക്ക ആണവകരാര്‍, ഇന്ധന വില വര്‍ധന എന്നിവ ചൂണ്ടിക്കാട്ടിയാണ് ശശി തരൂര്‍ ബി.ജെ.പിയെ വിമര്‍ശിച്ചത്. ഇന്നലെയാണ് ബിജെപി ദര്‍ശന രേഖ പുറത്തിറക്കിയത്. വികസനത്തെ മാത്രം മുന്‍നിര്‍ത്തിയുള്ള ദര്‍ശനരേഖയെ കുറിച്ചും തരൂര്‍ തന്റെ അഭിപ്രായം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























