ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് പിന്തുണ നല്‍കുമെന്ന് സിപിഎം

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇടതു പാര്‍ട്ടികള്‍ മല്‍സരിക്കാത്ത സീറ്റുകളില്‍ എഎപിക്ക് പിന്തുണ നല്‍കുമെന്നും കാരാട്ട് പറഞ്ഞു. തിരഞ്ഞെടുപ്പ് തന്ത്രമെന്നതു പാര്‍ട്ടിക്കൊപ്പം ഇടതു സഖ്യവും ശക്തിപ്പെടുത്തുന്നതാകണമെന്നും സിപിഎം. കരട് രാഷ്ട്രീയ പ്രമേയത്തിലാണ് സിപിഎം നിലപാട് വ്യക്തമാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പി മുന്നണി വിട്ടത് തിരിച്ചടിയായെന്നും പ്രമേയത്തില്‍ പറയുന്നു. കേരളത്തില്‍ ആര്‍എസ്പി മുന്നണി വിട്ടത് എല്‍ഡിഎഫിന് തിരിച്ചടിയായി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ കഴിഞ്ഞെന്നും കരട് രാഷ്ട്രീയ പ്രമേയം. എല്‍ഡിഎഫ് ശക്തിപ്പെടുത്താന്‍ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























