അറുപതോളം ഭീകരരുടെ തലകൊയ്യാൻ ഇന്ത്യൻ ചുണക്കുട്ടികൾ തയ്യാർ; ഇന്ത്യയ്ക്കെതിരെ ആക്രമണങ്ങൾ നടത്താൻ അഫ്ഗാന്‍ ഭീകരർക്ക് പരിശീലനം നൽകി പാകിസ്ഥാൻ

ജമ്മുകാശ്മീരിനു പ്രത്യേകാധികാരം നൽകുന്ന നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുകയാണ്. ഇന്ത്യ പാകിസ്ഥാൻ ബന്ധം ദിനംപ്രതി വഷളായിക്കൊണ്ടിരിക്കവേ ഇന്ത്യയ്ക്കെതിരെ ആക്രമണങ്ങൾ നടത്താൻ അഫ്ഗാന്‍ ഭീകരർക്ക് പരിശീലനം നൽകി പാകിസ്ഥാൻ. അറുപതോളം ഭീകരർക്കാണ് പാക് സൈന്യവും ചാര സംഘടനയായ ഐഎസ്‌ഐയും ചേര്‍ന്ന് പരീശീലനം നല്‍കി ഇന്ത്യന്‍ അതിര്‍ത്തി കടത്താന്‍ തയ്യാറാക്കുന്നതെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.
അത്യാധുനിക ആയുധങ്ങളുമായാണ് നാല്‍പ്പതു മുതല്‍ അറുപതു വരെ ഭീകരര്‍ രാജ്യത്തെ ആക്രമിക്കാന്‍ എത്തുകയെന്നാണ് വിവരം. പാക്സൈന്യത്തിനു ലഭിക്കുന്ന അതേ പരീശീലനമാണ് ഇവർക്കും നൽകുന്നത്. ഏതുവിധേനയും ഇന്ത്യയിൽ പ്രവേശിക്കാനാണ് ഇവർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. ഇത്തരത്തിൽ പരിശീലനം പൂര്‍ത്തിയാക്കിയ സംഘത്തെ പാക് ചാരസംഘടനയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഈ മാസം സന്ദര്‍ശിച്ചെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം സ്‌ഫോടക വസ്തുക്കളുടെ ശേഖരം സംബന്ധിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്ത്യൻ സൈന്യം അസമിലെ പൻബാരി വനത്തിൽ നടത്തിയ തിരച്ചിലിൽ മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന നിലയിൽ ആയുധങ്ങൾ കണ്ടെത്തിയിരുന്നു. 20ൽപരം ആയുധങ്ങളും നൂറിലധികം വെടിക്കോപ്പുകളും 17 കിലോ സ്ഫോടക വസ്തുക്കളും ആണ് കണ്ടെടുത്തത്.
അതേസമയം പഞ്ചാബിൽ ആയുധങ്ങൾ എത്തിച്ച പാക് ഡ്രോണുകൾ പിടിച്ചെടുത്തിരുന്നു. ജി.പി.എസ് ഘടിപ്പിച്ച പാകിസ്ഥാന്റെ ആളില്ലാവിമാനങ്ങൾ (ഡ്രോൺ) 10 കിലോ വരെ ഭാരം വഹിച്ച് എട്ടു തവണകളായാണ് ഇന്ത്യൻ അതിർത്തിയിലേക്ക് പറന്ന് ആയുധങ്ങൾ വിതറിയത്. പഞ്ചാബിലെ താൻ തരൺ ജില്ലയിൽനിന്ന് ഈ മാസം ആദ്യം ഡ്രോൺ പിടിച്ചെടുത്ത വിവരം ദിവസങ്ങൾക്കുമുമ്പ് പഞ്ചാബ് ഡി.ജി.പി പുറത്തുവിട്ടിരുന്നു. പാകിസ്ഥാനും ജർമനിയും കേന്ദ്രമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘമായ ‘ഖലിസ്താൻ സിന്ദാബാദ് ഫോഴ്സ്’ ആണ് ഇതിനു പിന്നിൽ.
പഞ്ചാബിലും അയൽസംസ്ഥാനങ്ങളിലും സ്േഫാടനങ്ങൾ നടത്താൻ ഈ സംഘം ഗൂഢാലോചന നടത്തിയതായും പറയുന്നു. ഡ്രോണുകൾ കണ്ടെത്തിയതിനു പിന്നാലെ താൻ തരാനിലെ ഗ്രാമത്തിൽനിന്ന് തീവ്രവാദികൾ എന്ന് കരുതുന്ന ബൽവന്ദ് സിങ്, ആകാശ് ദീപ് സിങ്, ഹർഭജൻ സിങ്, ബൽബീർ സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിർത്തികടന്ന് ആയുധങ്ങൾ എത്തിക്കാൻ ജി.പി.എസ് ഘടിപ്പിച്ച വലിയ ഡ്രോണുകൾ ഉപയോഗിക്കുകയായിരുന്നുവെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അഞ്ച് എ.കെ 47 റൈഫിളുകൾ, 472 തിരകൾ, പിസ്റ്റളുകൾ, വ്യാജ കറൻസികൾ തുടങ്ങിയവയാണ് ഇന്ത്യയിലെത്തിച്ചത്
മറ്റൊരു ഡ്രോൺ പകുതി കത്തിയ നിലയിലും കണ്ടെത്തി. ചബാലിലെ അരി മില്ലിൽ നിന്നാണ് പകുതി കത്തിയ ഡ്രോൺ കണ്ടെത്തിയത്. ഭൂസ് ഗ്രാമത്തിൽ ആയുധങ്ങളും മറ്റും എത്തിച്ച് മടങ്ങുമ്പോൾ ഡ്രോൺ തകരാറിലായതിനെ തുടർന്ന് പാകിസ്ഥാനിൽ നിന്നുള്ള നിർദേശമനുസരിച്ച് അത് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുദ്വാരാ ബാബ ബുദ്ധ സാഹിബിന് സമീപം കനാലിൽ ഉപേക്ഷിച്ച നിലയിൽ ഈ ഡ്രോണിന്റെ ചില ഭാഗങ്ങളും, ജിപിഎസ് ആന്റിനയും കണ്ടെത്തിയിട്ടുണ്ട്. 10 കിലോ ഭാരം വരെ വഹിക്കാൻ ശേഷിയുള്ളതാണ് ഈ ഡ്രോണുകൾ .
https://www.facebook.com/Malayalivartha