ജയന്തി നടരാജനു പിന്നില്‍ നരേന്ദ്ര മോദി: രാഹുല്‍

തനിക്കെതിരെ ജയന്തി നടരാജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കു പിന്നില്‍ നരേന്ദ്ര മോദിയാണെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ആദിവാസികള്‍ക്കു വേണ്ടിയാണ് താന്‍ പോരാടുന്നത്. എന്റെ അവസാന ശ്വാസം വരം ഞാന്‍ അവര്‍ക്കു വേണ്ടി പോരാടും. പരിസിഥിതിയെയും ആദിവാസികളെയും സംരക്ഷിക്കാനാണ് താന്‍ ജയന്തി നടരാജനോട് ആവശ്യപ്പെട്ടത്. ജയന്തി നടരാജന്റെ ആരോപണങ്ങളില്‍ താന്‍ ഭയപ്പെടുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിച്ച ശേഷം പാര്‍ട്ടി വിട്ട ജയന്തി നടരാജന് ആദ്യമായാണ് രാഹുല്‍ മറുപടി പറയുന്നത്. ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ തിരഞ്ഞെടുപ്പു പ്രചാരണ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു രാഹുലിന്റെ മറുപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























