കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമിയെ സര്‍ക്കാര്‍ പുറത്താക്കി

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമിയെ സര്‍ക്കാര്‍ പുറത്താക്കി.ഇന്നലെ പ്രധാന മന്ത്രിയുടെ ഓഫീസിലെക്ക് വിളിച്ചു വരുത്തിയാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് പുറത്താക്കല്‍ നോട്ടീസ് കൈമാറിയത്. പശ്ചിമ ബംഗാളില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ശാരദാ ചിട്ടിതട്ടിപ്പു കേസില്‍ ഇടപെട്ടതിനെ തുടര്‍ന്നാണു അനില്‍ ഗോസ്വാമിക്ക് പുറത്ത് പോകേണ്ടി വന്നത് . കേസില്‍ മുന്‍ ആഭ്യന്തര സഹമന്ത്രി മാതംഗ് സിന്‍ഹിന്റെ അറസ്റ്റ് ഒഴിവാക്കി അദ്ദേഹത്തെ കേസില്‍ നിന്നും രക്ഷിക്കാന്‍ അനില്‍ ഗോസ്വാമി ഇടപെട്ടു എന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























