മകൻ കണ്ടെത്തിയ പാമ്പിന് അഛന്റെ പേര്`; പശ്ചിമ ഘട്ടത്തില്‍ നിന്നും കണ്ടെത്തിയ പുതിയ ഇനം പാമ്പ് ഇനി 'താക്കറെ'

പശ്ചിമ ഘട്ടത്തില്‍ നിന്നും കണ്ടെത്തിയ പുതിയ ഇനം പാമ്പിന്റെ പേര് താക്കറേസ് ക്യാറ്റ് സ്നേക്ക് എന്നാണ്. ഈ പേര് എവിടെയോ കേട്ട് മറന്നുവെന്ന് കരുതുന്നവർ ഉണ്ടായിരിക്കും. ക്യാറ്റ് സ്‌നേക്ക് അഥവാ പൂച്ചക്കണ്ണന്‍ പാമ്പിന് ശിവസേന പാര്‍ട്ടിയുടെ നേതാവ് താക്കറേയുടെ കുടുംബ പേരാണ് നൽകിയിരിക്കുന്നത്. പാമ്പിന് താക്കറേസ് ക്യാറ്റ് സ്നേക്ക് (Thackeray's Cat Snake) എന്നാണ് പേര് നൽകിയിരിക്കുന്നത്.
ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെയുടെ രണ്ടാമത്തെ മകൻ തേജസ് താക്കറെ ഉൾപ്പെടുന്ന സംഘമാണ് പുതിയ പാമ്പിനെ കണ്ടെത്തിയിരിക്കുന്നത്. തേജസ് താക്കറെ പുതിയ പാമ്പിനെ കണ്ടെത്താന്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചായിരുന്നു പാമ്പിന് താക്കറേസ് ക്യാറ്റ് സ്നേക്ക് എന്ന പേര് നല്‍കിയത്. മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മേഖലയിൽ ജൈവ വൈവിധ്യത്തെ പറ്റി ഗവേഷണം നടത്തുന്ന സംഘത്തിലെ അംഗമാണ് തേജസ് താക്കറെ. ബോയ്ഗ ഗണത്തില്‍ ഉൾപ്പെടുന്ന ക്യാറ്റ് സ്നേക്കിലെ ഇതുവരെയും കണ്ടെത്തിയിട്ടില്ലാത്ത പ്രത്യേക വിഭാഗത്തില്‍ ഉള്ള പാമ്പിനെയാണ് ഇപ്പോള്‍ കണ്ടെത്തിയത്. ഈ കാര്യം പുണെ ആസ്ഥാനമായ ഫൗണ്ടേഷന്‍ ഫോര്‍ ബയോഡൈവേഴ്സിറ്റി കണ്‍സര്‍വേഷൻ ഡയറക്ടര്‍ വരദ് ഗിരി പറഞ്ഞു.
https://www.facebook.com/Malayalivartha


























