Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയെ ചൊറിഞ്ഞ പാകിസ്താനെ അടിച്ചിരുത്തി അമേരിക്ക; ഇന്ത്യക്കെതിരെ കശ്മീര്‍ വിഷയം മുന്‍നിര്‍ത്തി ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ എന്ന മട്ടിൽ പാകിസ്താന്റെ മുറവിളി

27 SEPTEMBER 2019 04:22 PM IST
മലയാളി വാര്‍ത്ത

ഇന്ത്യക്കെതിരെ കശ്മീര്‍ വിഷയം മുന്‍നിര്‍ത്തി ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ എന്ന മട്ടിലാണ് പാകിസ്താന്റെ മുറവിളി. എത്ര അവഗണന നേരിട്ടിട്ടും വീണ്ടും വീണ്ടും വീണ്ടും ഈ വിഷയംതന്നെ ഉന്നയിക്കുന്നത് പൊതു വേദികളില്‍ മറ്റു രാജ്യങ്ങളെ ചെറുതൊന്നുമല്ല ചൊടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ പാകിസ്താന് മുഖമടച്ചുള്ള മറുപടിയാണ് നല്‍കിയിരിക്കുന്നത് അമേരിക്ക.

ഇന്ത്യക്കെതിനെ മുറവിളികൂട്ടാന്‍ നിങ്ങള്‍ക്ക് എന്താണ് ഇത്ര തിടുക്കം ചൈന മുസ്ലീംങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ എന്താ വിഷമമില്ലാത്തതെന്നാണ് പാകിസ്ഥാനോട് അമേരിക്ക ചോദിച്ചത്, താന്‍ കശ്മീര്‍ മുസ്ലീംങ്ങളുടെ പ്രതിനിധിയെന്ന് പറഞ്ഞുകൊണ്ടു നടക്കുന്ന പാക്ക് പ്രധാനമന്ത്രി ഇമ്രാനുള്ള ഒരു ചുട്ട മറുപടികൂടിയായിരുന്നു അത്. ഇന്ത്യക്കെതിരായിമാത്രം സംസാരിക്കുന്ന ഇമ്രാന്‍ ഖാനോട് ചൈനക്കെതിരെ പ്രതികരിക്കാത്തതെന്താണെന്ന് അമേരിക്ക. മുസ്ലീംസമൂഹത്തിനെതിരായി ചൈന നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ പാകിസ്ഥാന്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി. ചൈനയെ എതിര്‍ക്കാന്‍ ശ്രമിക്കാതെ കശ്മീരിലെ പ്രശ്നം ഇമ്രാന്‍ ഊതിപ്പെരുപ്പിക്കുകയാണെന്ന അമേരിക്കയുടെ ദക്ഷിണ-മധ്യ ഏഷ്യയുടെ അമേരിക്കന്‍ സെക്രട്ടറി ആലീസ് വെല്‍സാണ് ശക്തമായ ചോദ്യം ഉന്നയിച്ചത്. ഉയിഖുര്‍സ്-തുര്‍കിക് വംശജരായ മുസ്ലീംങ്ങളെ കാലങ്ങളായി അടിച്ചമര്‍ത്തുന്ന ചൈനയുടെ നടപടികളെ എടുത്തുകാട്ടിയാണ് അമേരിക്ക പാക്കിസ്ഥാനെ വിമര്‍ശിച്ചിരിക്കുന്നത്.

ഇന്ത്യ കശ്മീരില്‍ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും അമേരിക്ക പ്രതികരിക്കുന്നില്ലെന്നും ഇമ്രാന്‍ഖാനെ വിമര്‍ശിച്ചിരുന്നു.കശ്മീര്‍ മുസ്ലീങ്ങളുടെ പ്രതിനിധിയാണ് താന്‍ എന്നുപോലും ഇമ്രാന്‍ സ്വയം വിശേഷിപ്പിച്ചു. തുടര്‍ന്ന് ആലീസ് രൂക്ഷമായ ഭാഷയിലാണ് ഇമ്രാന് മറുപടി നല്‍കിയത്. ' പാകിസ്ഥാന്‍ ആകുലപ്പെടുന്നത് മുസ്ലീംവിഷയത്തിലാണെങ്കില്‍ ആദ്യം കാണേണ്ടത് ചൈനയിലെ പ്രശ്നങ്ങളല്ലേയെന്ന് ആലീസ് തിരിച്ച് ചോദിച്ചു. വിവിധകണക്കുകള്‍ നിരത്തിയാണ് പാകിസ്ഥാനെതിരെ അമേരിക്കന്‍ സെക്രട്ടറിയുടെ പ്രതികരണം.

അതേസമയം ഐക്യരാഷ്ട്ര പൊതുസഭയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യുന്നതും ലോകം ഉറ്റുനോക്കുകയാണ്. രണ്ടാമതും അധികാരത്തിലെത്തിയശേഷം ആദ്യമായാണ് പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ സംസാരിക്കാന്‍ പോകുന്നത്. മറുഭാഗത്ത് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ തികഞ്ഞപ്രതിസന്ധിയിലാണ് പൊതുസഭയെ അഭിമുഖീകരിക്കുന്നത്.കശ്മീര്‍വിഷയത്തില്‍ ഇന്ത്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ അവസാനമായിക്കിട്ടുന്ന അവസരമെന്ന നിലയിലായിരിക്കും ഇമ്രാന്‍ പൊതുസഭയെകാണുക. മോദിയുടെ സന്ദര്‍ശനം അമേരിക്കയില്‍ വലിയശ്രദ്ധാകേന്ദ്രമായി മാറിയ പശ്ചാത്തലത്തിലാണ് പൊതുസഭയില്‍ ഇന്ത്യയുടെ ശബ്ദം ഉയരുന്നത്.ടെക്സാസിലെ ഭാരതീയരുടെ കൂട്ടായ്മയില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പങ്കെടുത്തത് വലിയ ചര്‍ച്ചയായിരുന്നു. വിവിധരാജ്യങ്ങളുടെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലുമെല്ലാം ഭാരതത്തിന്റെ കൃത്യമായ വിദേശനയമാണ് പ്രതിഫലിച്ചത്. രണ്ടുദിവസംകൊണ്ട് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ചേര്‍ന്ന് 11 കൂടിക്കാഴ്ചകളാണ് നടത്തിയത്. ഇന്ത്യയ്ക്ക് മേല്‍കൈലഭിച്ചിരിക്കുകയാണ്. പരിസ്ഥിതി സെമിനാറില്‍ പാരമ്പര്യേതര ഊര്‍ജ്ജമേഖലയില്‍ ലോകത്തെ മുന്‍നിരയില്‍ നിന്ന് നയിക്കാന്‍ തയ്യാറാണെന്ന സൂചന നല്‍കാന്‍ ഇതിനിടെ മോദിക്കായി.ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് ഇന്ത്യ സൗരോര്‍ജ്ജ പ്ലാന്റ് ഉദ്ഘാടനംചെയ്തത് വലിയ സന്ദേശമാണ് ലോകരാഷ്ട്രങ്ങള്‍ക്ക് നല്‍കിയത്. പൊതുസഭയില്‍ ഇന്ത്യയുടെ ആഭ്യന്തരമായ ശക്തിയും വിവിധവിഷയങ്ങളിലെ പ്രതിസന്ധികള്‍ തരണം ചെയ്യാനെടുക്കുന്ന സമീപനങ്ങളും നരേന്ദ്രമോദി മുന്നില്‍ വയ്ക്കുമെന്നാണറിവ്.സ്വച്ഛഭാരതം പോലെയുള്ള മഹാത്മാഗാന്ധിയുടെ ആശയങ്ങളെ പ്രാവര്‍ത്തികമാക്കിയതിന്റെ മാതൃകകളും മോദി അവതരിപ്പിക്കും.ജമ്മുകശ്മീര്‍ വിഷയത്തിനപ്പുറം വികസനവും ആരോഗ്യകുടുംബക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ലോകനിലവാരമെന്ന മാനദണ്ഡത്തെ മുന്‍നിര്‍ത്തി ഇന്ത്യ എത്രകണ്ട് മുന്നേറി എന്ന വിഷയവും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (4 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (13 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (18 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (49 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

Malayali Vartha Recommends