ആം ആദ്മി പാര്‍ട്ടി മുതലാളിമാരുടെ പാര്‍ട്ടിയാണെന്ന് ഷാസിയ ഇല്‍മി

ആം ആദ്മി പാര്‍ട്ടിയ്‌ക്കെതിരെ ശക്തമായി പരാമര്‍ശവുമായി ബിജെപി നേതാവ് ഷാസിയ ഇല്‍മി രംഗത്തെത്തി. പാവപ്പെട്ടവരുടെ പാര്‍ട്ടി എന്നത് മുതലാളിമാരുടെ പാര്‍ട്ടിയായി മാറി. ആം ആദ്മി പാര്‍ട്ടിയുടെ വഞ്ചനയില്‍ ജനങ്ങള്‍ നിരാശരാണെന്നും ഷാസിയ ഇല്‍മി വ്യക്തമാക്കി.
ഫണ്ട് വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആം ആദ്മി പാര്‍ട്ടിക്കെതിരായ ഷാസിയ ഇല്‍മിയുടെ ആക്രമണം. എന്തിനാണോ ആം ആദ്മി പാര്‍ട്ടി രൂപവല്‍ക്കരിച്ചത് അതിനു നേരെ വിപരീതമായ കാര്യങ്ങളാണ് പാര്‍ട്ടിയില്‍ നടക്കുന്നത്. കോണ്‍ഗ്രസുമായി കൈകോര്‍ത്തതോടെ നിലപാട് നഷ്ടപ്പെട്ടു അടിസ്ഥാന തത്വങ്ങളില്‍ നിന്ന് പാര്‍ട്ടി വ്യതിചലിച്ചുവെന്നും ഷാസിയ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























