ഡല്‍ഹി തിരഞ്ഞെടുപ്പ് കേന്ദ്ര ഭരണത്തിന്റെ വിലയിരുത്തലല്ലെന്ന് അമിത് ഷാ

ഡല്‍ഹിയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിലയിരുത്തലാവില്ലെന്ന് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ബി.ജെ.പി തന്നെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി ഏഴിന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഷായുടെ പ്രസ്താവന. അഭിപ്രായ സര്‍വേകളെല്ലാം പറയുന്നത് ആം ആദ്മി അധികാരത്തില്‍ മടങ്ങിയെത്തുമെന്നാണ്.
ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ നടക്കുന്ന തിരഞ്ഞെടുപ്പാണിത്. അല്ലാതെ കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനത്തിന്റെ ഹിതപരിശോധനയല്ല. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നത് സ്വാഭാവികമാണ്? അമിത് ഷാ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























