സുനന്ദയുടെ മരണം: മകന്‍ ശിവ് മേനോനെ ചോദ്യം ചെയ്തു

സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മകന്‍ ശിവ് മേനോനെ ഡല്‍ഹി പൊലീസ് ഇന്ന് ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണസംഘത്തിന്റെ ഓഫീസില്‍ വച്ചായിരുന്നു ചോദ്യംചെയ്യല്‍. സുനന്ദയ്ക്ക് ഐപിഎല്ലുമായുണ്ടായിരുന്ന ബന്ധവും മറ്റും ശിവ മേനോനോട് പോലീസ് ചോദിച്ചറിഞ്ഞതിയാണ് റിപ്പോര്‍ട്ടുകള്‍.
ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെയാണ് ശിവ് മേനോന്‍ ദുബായില്‍ നിന്നും ഡല്‍ഹിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നില്‍ ഹാജരായത്. മുന്പ് ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ശിവ്‌മേനോന്‍ എത്തിയിരുന്നില്ല.
സുനന്ദയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘം ഇതുവരെ 15 പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. ചോദ്യം ചെയ്യപ്പെട്ടവരില്‍ ഭര്‍ത്താവ് ശശി തരൂര്‍ എം.പി, സുനന്ദയുടെ ഓഫീസ് ജോലിക്കാര്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗ്, മുതിര്‍ന്ന പത്രപ്രവര്‍ത്തക നളിനി സിംഗ് എന്നിവരാണ് ചോദ്യം ചെയ്ത മറ്റുള്ളവര്‍.
കഴിഞ്ഞ വര്‍ഷം ജനുവരി 17നാണ് ന്യൂഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























