ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 12 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് 12 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ ഒരാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഹരിദ്വാര്‍ സ്വദേശി തമിറിനെയാണ് കസ്റ്റംസ് പിടികൂടി അറസ്റ്റ് ചെയ്തത്. 300 ഗ്രാം സ്വര്‍ണമാണ് ഇയാളുടെ പക്കല്‍ നിന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. വിമാനത്താവളത്തില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടതിനെ തുടര്‍ന്ന് ഇയാളെ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു.
തുടര്‍ന്നാണ് ബാഗിനുള്ളില്‍ നിന്ന് എമര്‍ജന്‍സി ലൈറ്റ് കണ്ടെത്തിയത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ലൈറ്റ് പൊളിച്ചു നോക്കിയപ്പോഴാണ് സ്വര്‍ണം കണ്ടത്. മൂന്ന് സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ലൈറ്റിനുള്ളില്‍ ഉണ്ടായിരുന്നത്. ഇയാള്‍ റിയാദില്‍ നിന്നുമാണ് ചെന്നൈയില്‍ എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസവും ചെന്നൈ വിമാനത്തവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. സംഭവത്തില്‍ റഫിയ എന്നു പേരുള്ള യുവതിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. 595 ഗ്രാം സ്വര്‍ണമാണ് യുവതിയില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്.
https://www.facebook.com/Malayalivartha